Biparjoy Cyclone Update: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ​ (Biparjoy Cyclone) ഗുജറാത്തിലൂടെ കടന്നുപോകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ സംസ്ഥാനം ജാഗ്രതയില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  RBI Update: ഈട് വച്ച രേഖകള്‍ നഷ്ടപ്പെടുത്തിയാല്‍ ബാങ്കിനെതിരെ കര്‍ശന നടപടി  


IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ജൂൺ 14ന് രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ച് തുടർന്ന് വടക്ക്, വടക്ക് കിഴക്ക്  ദിശ മാറി സൗരാഷ്ട്ര - കച്ച് തീരത്തോട് ചേർന്നുള്ള പാക്കിസ്ഥാൻ തീരത്ത് മാണ്ഡവിയ്ക്കും കറാച്ചിയ്ക്കും ഇടയിൽ  ജക്കാവു പോർട്ടിന് സമീപം ജൂൺ 15ന് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയം, ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ വേഗത മണിക്കൂറില്‍  150 കിലോമീറ്റർ വരെയാകാം.  


Also Read:  Ram Raj Cotton: രാംരാജ് കോട്ടൺ 250-ാമത് ഷോറൂം ആരംഭിച്ചു, ഒരു ഹെറിറ്റേജ് ബ്രാന്‍ഡിന്‍റെ വിജയ ഗാഥ


ബിപോർജോയ് ചുഴലിക്കാറ്റ് ​ ഭീകര രൂപം പ്രാപിക്കുന്ന അവസരത്തില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് ​ കൂടുതല്‍ തീവ്രമാകുന്ന സാഹചര്യത്തില്‍  ഗുജറാത്ത് തീരത്ത് ഇതിനകം തന്നെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി മത്സ്യബന്ധന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതിനോടകം. 1,300 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.  കൂടാതെ, NDRF, SDRF ടീമുകളെ വിന്യസിക്കുകയും ആറ് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിക്കാൻ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്.


Also Read:  Weekly Horoscope 12 -18 June 2023: സമ്പത്ത് വര്‍ദ്ധിക്കും, പ്രണയം സഫലം, ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാര്‍ ഇവരാണ്


അതേസമയം, കച്ച് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം തന്നെ കടൽത്തീരത്തിനടുത്തുള്ള പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തുകയും തീരത്തിനടുത്ത് ആളുകളുടെ സഞ്ചാരം നിരോധിക്കുകയും ചെയ്തു.
ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് പ്രഭാവം മൂലം ഗുജറാത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കൊടുങ്കാറ്റും ഇടി മിന്നലും ഉണകുമെന്നാണ് മുന്നറിയിപ്പ്. 


ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ  സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിലവിലെ സ്ഥിതിഗതികൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.


അതിനിടെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഞായറാഴ്ച സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ച് ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനത്തിന്‍റെ തീരദേശ ജില്ലകളില്‍ നടക്കുന്ന  തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. കൂടാതെ, മുഖ്യമന്ത്രി ദുരിതബാധിത പ്രദേശത്തെ എല്ലാ ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസും നടത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.