അമരാവതി: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ ബപട്‌ലയ്‌ക്ക് സമീപം ഇന്ന് ഉച്ചയോടെ കര തൊടുമെന്നു വിലയിരുത്തൽ. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുണ്ടാവുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴയെത്തുടർന്ന് സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ ചെന്നൈയിൽ കനത്ത മഴയാണ് രണ്ട് ദിവസമായി പെയ്തത്. കനത്തമഴയെ തുടർന്ന് നദികൾ കരകവിയുകയും നഗരത്തിന് ചുറ്റുമുള്ള ജല സംഭരണികൾ തുറന്നുവിടുകയും ചെയ്തതോടെ ചെന്നൈ നഗരത്തിൻറെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.


അഞ്ചടി വരെയാണ് റോഡുകളിൽ വെള്ളമുയർന്നത്. കുത്തിയൊലിച്ച വെള്ളത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുകയും ശക്തമായ  കാറ്റിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസമുണ്ടാകുകയും ചെയ്തു. തുടർന്ന് വൈദ്യുതിയും നിലച്ചതോടെ ജനങ്ങൾ പൂർണമായി ഒറ്റപ്പെട്ടു. ചെന്നൈയുടെ സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും ജനജീവിതം താറുമാറായി.


ALSO READ: ചെന്നൈയിൽ കനത്ത മഴ തുടരുന്നു, 4 ജില്ലകളിൽ അവധി


വൈദ്യുതാഘാതമേറ്റ് രണ്ട് പേരും മരം വീണ് ഒരാളും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പെരുങ്ങുളത്തൂർ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ ജനം ആശങ്കയിലായി. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ തിങ്കളാഴ്ച ഉച്ചയോടെ സൈന്യവും രക്ഷാപ്രവർത്തനത്തിനെത്തി.


വിമാനത്താവളങ്ങളും റെയിൽ പാതകളും വെള്ളത്തിലായതോടെ മറ്റ് പ്രദേശങ്ങളിൽ നിന്നെത്തിയവരും തിരിച്ചു പോകാനാകാതെ വലഞ്ഞു. ഇന്ന് ഉച്ചയോടെ മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ കര തൊടുമെന്നാണു വിലയിരുത്തൽ.


ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ആന്ധ്ര മേഖലയിലേക്ക് കുറഞ്ഞ വേഗത്തിൽ നീങ്ങിയതാണ് ചെന്നൈയിൽ കനത്ത മഴ പെയ്യാൻ കാരണമായത്. ഇന്ന് മഴ ശമിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.