ചെന്നൈ : തമിഴ്നാട്ടിലും ആന്ധ്ര പ്രദേശ് തീരങ്ങളിലും കനത്ത നാശം വിതയ്ക്കുകയാണ് മിഗ്ജൗമ് ചുഴലിക്കാറ്റ്. ഇതെ തുടർന്ന് ചെന്നൈയിൽ കനത്ത മഴയാണ് പെയ്യുന്നത്. തുടർന്ന് നഗരത്തിൽ വെള്ളം ഉയർന്ന് ജനജീവിതം സ്തംഭിക്കുകയും ചെയ്തു. അതിനിടെ നഗരത്തിന് ഭീതിലാഴ്ത്തുന്നത് വന്യജീവികളുടെ വിന്യാസമാണ്. ചെന്നൈ നഗരത്തിന്റെ അതിർത്തികളിൽ കാടിന് സമീപത്തുള്ള പ്രദേശങ്ങളിൽ വന്യജീവി സാന്നിധ്യങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈ പെരുങ്കളത്തൂർ മേഖലയിൽ ഒരു ഭീമൻ മുതലയെ കണ്ടെത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പെങ്കളത്തൂർ റോഡ് വെള്ളമ്മാൾ സ്കൂളിന് സമീപമായിട്ടാണ് ഭീമൻ മുതലയെ ഇന്ന് ഡിസംബർ നാലിന് പുലർച്ചെ കണ്ടെത്തിയത്. റോഡിലൂടെ നടന്ന നീങ്ങുന്ന ഭീമൻ മുതലയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് മുതല സമീപത്തെ കാട്ടിലേക്ക് നീങ്ങുന്നതാണ് വീഡിയോ.  ഈ സമയം റോഡിലൂടെ ബൈക്കിലൂടെ യാത്രക്കാർ പോകുന്നതും വീഡിയോയിൽ കാണാം.


ALSO READ : Viral Video : ആനയ്ക്കെന്തോ ഇഷ്ടായില്ല! ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവതിക്കും യുവാവിനും സംഭവിച്ചത്...


മിഗ്ജൗമ് ചുഴലിക്കാറ്റിൽ ചെന്നൈയിലെ മിക്ക ജല ശ്രോതസുകൾ കരകവിഞ്ഞൊഴുകയാണ്. ചെന്നൈയിലെ ഏതാനും ജലാശയങ്ങളിൽ മുതലകളുടെ സാന്നിധ്യമുള്ളതാണ്. അതിനാൽ ജനങ്ങൾ ജാഗ്രതരാകണമെന്ന് തമിഴ്നാട് വനം വകുപ്പ് അഡീഷ്ണൽ സെക്രട്ടറി സുപ്രിയ സാഹു എക്സിലൂടെ അറിയിച്ചിരിക്കുന്നത്.


സോഷ്യൽ മീഡിയയിൽ വൈറലായ മുതലയുടെ വീഡിയോ



മിഗ്ജൗമ് ചുഴലിക്കാറ്റിൽ ചെന്നൈ നഗരത്തിൽ വ്യാപകമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 110 കിലോ മീറ്റർ അകലെയായി സ്ഥിതി ചെയ്യുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 04-12-2023 (നാളെ ) രാവിലെ 05:30 മുതൽ 04-12-2023 (നാളെ ) രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.