Cyclone Tauktae ഗുജറാത്തിൽ തീരം തൊട്ടു, ഗുജറാത്തിൽ മണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നു
ടൗട്ടെ തീരം തൊട്ടതിന് പിന്നാലെ ഗുജറാത്തിൽ തീര പ്രദേശങ്ങൾക്ക് സമീപം വ്യാപകമായി മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നണ്ട്. മണിക്കൂറിൽ 160-170 കിലോമീറ്റ വേഗത്തിൽ ചുഴിലിക്കാറ്റാണ് വീശുന്നതെന്ന് ഇന്ത്യൻ മീറ്ററോജിക്കൽ വിഭാഗം അറിയിച്ചു.
Ahmedabad : അതിതീവ്ര ചുഴലിക്കാറ്റായി (Extremely Severe Cyclonic Storm) മാറിയ ടൗട്ടെ (Cyclone Tauktae) തീരം തൊട്ടു. ഗുജറാത്തിലെ (Gujarat) പടിഞ്ഞാറൻ ഭാഗമായ ഭാഗത്താണ് ടൗട്ടെ തീരം തൊട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ഡിയുവിൽ (Daman & Diu) നിന്ന് 35 കിലോമീറ്റർ മാറി ഏകദേശം രാത്രി 9.30 ഓടയയാണ് ടൗട്ടെ തീരം തൊട്ടിരിക്കുന്നത്.
ടൗട്ടെ തീരം തൊട്ടതിന് പിന്നാലെ ഗുജറാത്തിൽ തീര പ്രദേശങ്ങൾക്ക് സമീപം വ്യാപകമായി മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നണ്ട്. മണിക്കൂറിൽ 160-170 കിലോമീറ്റ വേഗത്തിൽ ചുഴിലിക്കാറ്റാണ് വീശുന്നതെന്ന് ഇന്ത്യൻ മീറ്ററോജിക്കൽ വിഭാഗം അറിയിച്ചു.
ALSO READ : Tauktae Cyclone മുംബൈയിൽ; അതീവജാഗ്രത
ഏകദേശം ഒന്നലക്ഷത്തോളം പേരെയാണ് ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഉന്നയിൽ 114 കിലോമീറ്റർ വേഗത്തിലും കൊടിനാർ 130 കിലോമീറ്റർ വേഗത്തിലും, വെരാവെൽ 75 കിലോമീറ്റർ വേഗത്തിലും ഡിയുവിൽ 133 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്.
ഇരുപത് വർഷത്തിന് ശേഷം പടിഞ്ഞാറൻ തീരങ്ങളിൽ കര തൊടുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ടൗട്ടെ. ഗുജറാത്തിൽ രക്ഷപ്രവർത്തനത്തിനായി സൈനിക യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ടൗട്ടെ ചുഴിലക്കാറ്റിൽ കേരളം ഉള്ളപ്പെട് രാജ്യത്തിന്റെ പടിഞ്ഞാറൻ തീരങ്ങൾ നാശ നഷ്ടങ്ങൾ വരുത്തിവെച്ചാണ് ഗുജറാത്തിനും ഡിയുവിനുമിടയിൽ കര തൊട്ടത്.
ALSO READ : Cyclone Tauktae : കേരളത്തിൽ ശക്തമായ മഴ തുടരും വിവിധ ജില്ലകളിൽ Yellow Alert പ്രഖ്യാപിച്ചു
ടൗട്ടെ അതിതീവ്രമായി സാഹചര്യത്തിൽ ഗുജറത്തിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടു. രാജ്കോട്ട് വിമാനത്താവളം മെയ് 19 വരെയും അഹമ്മദബാദ്, സൂറത്ത്, വർഡോദര എന്നീ എയർപ്പോർട്ടുകൾ നാളെ വരെയുമാണ് അടച്ചിട്ടിരിക്കുന്നത്.
ചുഴലിക്കാറ്റ് മുംബൈയ്ക്ക് സമീപം പോയപ്പോൾ അടച്ചിട്ട ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്ന് രാത്രി പത്ത് മുതൽ ആരംഭിച്ചു.
ALSO READ : Tauktae Cyclone തീരത്തേക്ക് അടുക്കുന്നു; മുംബൈയിലും ഗുജറാത്തിലും മഴയും കാറ്റും ശക്തം, അതീവ ജാഗ്രത
അതേസമയം മെയ് 12 മുതൽ ഇന്ന് വരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് പേർ മരിച്ചു. 310.3 കിലോമീറ്റർ റോഡുകൾ തകർന്നു. 34 അംഗൻവാടികൾ തകർന്നു. 10 സ്കൂളുകൾ 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഭാഗികമായി തകർന്നു. 68 വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾ ഭാഗികമായി തകർന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA