ദേവഗൗഡയുടെ പിറന്നാള്‍ സദ്യയുണ്ട് ഡി കെ ശിവകുമാര്‍... നല്കിയ സന്ദേശം മറ്റൊന്ന് ....!!
മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ 87ാം പിറന്നാളായിരുന്നു തിങ്കളാഴ്ച ...
ബാംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ 87ാം പിറന്നാളായിരുന്നു തിങ്കളാഴ്ച ...
കഴിഞ്ഞ കുറെ മാസങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ദേവഗൗഡ തന്‍റെ പിറന്നാള്‍ ദിനവും സ്വകാര്യതയില്‍ ചിലവഴിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. തന്‍റെ പിറന്നാളായ തിങ്കളാഴ്ച ആരും ആശംസകള്‍ നേരുന്നതിന് വേണ്ടി വസതിയിലേക്ക് എത്തേണ്ടതില്ലെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, സാമൂഹ്യ അകലം പാലിച്ച് പാര്‍ട്ടി ഓഫീസില്‍ 88 കിലോയുടെ കേക്ക് മുറിച്ച് ജന്മദിനാഘോഷം പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.
അതേസമയം, പിറന്നാള്‍ ആശംസിക്കാന്‍ തന്‍റെ വസതിയിലേക്ക് ആരും വരേണ്ടതില്ലെന്ന് ദേവഗൗഡ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും പിറന്നാള്‍ ആഘോഷത്തിന് ഒരു അതിഥി എത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറായിരുന്നു അത്. വലിയ പൂക്കൂടയുമായാണ് ശിവകുമാര്‍ ദേവഗൗഡയുടെ വസതിയിലെത്തിയത്!!
ദേവഗൗഡയ്ക്ക് പിറന്നാള്‍ ആശംസ നേരാന്‍ എത്തിയ ശിവകുമാര്‍ ഒപ്പമിരുന്ന്‍ ഊണുകഴിച്ചാണ് മടങ്ങിയത്...!!
എന്നാല്‍, ഡി കെ ശിവകുമാറിന്‍റെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും ചലനം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
ശിവകുമാറിന്‍റെ സന്ദര്‍ശനം നല്‍കുന്നത് മറ്റൊന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകഉടെ വിലയിരുത്തല്‍. വരും കാലങ്ങളിലും കോണ്‍ഗ്രസ് ജനതാദളുമായി സഖ്യം തുടരുവാനാണ് താല്‍പര്യപ്പെടുന്നത് എന്ന സന്ദേശമാണ് ശിവകുമാര്‍ നല്‍കിയതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
1989ല്‍ ദേവഗൗഡയെയും 1999ല്‍ മകന്‍ എച്ച്.ഡി കുമാരസ്വാമിയെയും നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിട്ടുണ്ട് ശിവകുമാര്‍. 2018ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് -ജനതാദള്‍ സഖ്യ സര്‍ക്കാര്‍ സാധ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ശിവകുമാറായിരുന്നു. സഖ്യസര്‍ക്കാര്‍ താഴെ വീണതിന് ശേഷം ജനതാദളുമായി പിരിഞ്ഞ് ഒറ്റക്ക് നീങ്ങാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യം. എന്നാല്‍ ഡി കെ ശിവകുമാറിന്‍റെ സന്ദര്‍ശനം നല്‍കുന്ന സൂചനകള്‍ സഖ്യം തുടരുമെന്ന് തന്നെയാണ് ....