കുപ്രസിദ്ധമായ ദാദ്രി സംഭവത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും  കണ്ടെടുത്തത് ഗോംമാംസം തന്നെയെന്ന് ഫോറിന്‍സിക്‌ ലാബിന്‍റെ റിപ്പോര്‍ട്ട് .  മാംസം പരിശോധിച്ച  ഫോറന്‍സിക് ലാബിന്‍റെ റിപ്പോര്‍ട്ടില്‍ ഇത് വെളിപെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ ഗോംമാസം ഭക്ഷിച്ചെന്ന പേരില്‍ മൊഹമ്മദ് അഖ്‌ലാഖിനെയും  അയാളുടെ മകന്‍ ഡാനിഷിനേയും അവിടുത്തെ ജനക്കൂട്ടം വളഞ്ഞ് ആക്രമിച്ചത്.ആക്രമണത്തില്‍ അഖ്‌ലാഖ് കൊല്ലപ്പെടുകയും, മകന്‍ ഡാനീഷ് തലയോട്ടിക്ക് പൊട്ടലേറ്റ് അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. 


അഖ്‌ലാഖിന്റെ വധത്തെ  തുടര്‍ന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭങ്ങളാണ് രാജ്യത്തെമ്പാടും ഉണ്ടായത്. കൂടാതെ ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് കല-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ തങ്ങള്‍ക്ക് ലഭിച്ച കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു.