ഝാന്‍സി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദലിത് യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനിലെ 14  പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കമല്‍ വാത്മീകി എന്ന ഇരുപത്തഞ്ചുകാരനെയാണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ സ്റ്റേഷനിലെ 14 പൊലീസുകാരെയും സസ്‌പെന്‍ഡ് ചെ്തതായി സിറ്റി പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുര്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു ദിവസം മുമ്പാണ് കമല്‍ വാത്മീകിയെ സമീപപ്രദേശത്ത് നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി ഇയാള്‍ സ്റ്റേഷനിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും പൊലീസിന്‍റെ മര്‍ദനത്തെ തുടര്‍ന്നാണ്‌  മരണപ്പെട്ടതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മറ്റൊരു പേരു നല്‍കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത് കസ്റ്റഡിമരണം മറയ്ക്കാനുള്ള പോലീസ് ശ്രമതത്തിന്‍റെ ഭാഗമാണെന്നും ഇവര്‍ ആരോപിച്ചു. 


സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യമമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലുള്ള മരണം ഗൌരവകരമായ വിഷയമാണെന്നും ഉത്തരാവിദളായവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.