ജംഷഡ്പൂർ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുൾ മജീദ് കുട്ടിയെ ​ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ആയുധങ്ങൾ മോഷ്ടിച്ചതിന് 1996-ൽ ഇയാൾക്കെതിരെ കേസുണ്ട്. 24 വർഷമായി ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  106 പിസ്റ്റളുകൾ, 750 കാർട്രിജുകൾ, നാല് കിലോ ആർ.ഡി.എക്സ് എന്നിവയാണ് മജീദ്കുട്ടി മോഷ്ടിച്ചതായി പറയപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാകിസ്ഥാൻ രഹസ്യന്വേഷണ എജൻസിയുടെ (ISI) നിർദ്ദേശ പ്രകാരം 1997ലെ റിപ്പബ്ലിക്ക് ദിനത്തിൽ മഹാരാഷ്ട്രയിലും,​ ഗുജറാത്തിലും, സ്ഫോടക വസ്തുക്കൾ അയച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷ്ണ വിഭാ​ഗത്തിന്റെ കണ്ടെത്തൽ. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.


ALSO READ: Machine Gun ന്റെ വെടിയുണ്ടകളുമായി വിമാന യാത്രക്കാരൻ പിടിയിൽ


അതിനിടയിൽ ദാവൂദ്​ ഇബ്രാഹിമിന്‍റെ (Dawood Ibrahim) സഹോദര പുത്രൻ കോവിഡ്​ ബാധിച്ച്​ മരിച്ചത് കഴിഞ്ഞ ദിവസം വാർത്തയിൽ നിറഞ്ഞിരുന്നു. ദാവൂദിന്‍റെ മൂത്ത സഹോദരൻ സാബിർ കസ്​ക്കറിന്‍റെ മകൻ സിറാജ്​ കസ്​ക്കർ(38) ആണ് മരിച്ചത്. സിറാജ്​ കസ്​ക്കറിന്‍റെ പിതാവ്​ സാബിർ കസ്​ക്കർ ആയിരുന്നു ആദ്യകാലങ്ങളിൽ ദാവൂദിന്റെ ഭീകര സംഘത്തെ നയിച്ചിരുന്നത്. പിന്നീടുണ്ടായ സംഘർഷഘങ്ങളും രക്ത ചൊരിച്ചിലുകളുമാണ് ദാവൂദിനെ സംഘത്തിന്റെ നേതാവായി ഉയർത്തിയത്. ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, മുഹമ്മദ് ദോസ എന്നീ മൂന്നുപേരായിരുന്നു 1993 -ലെ ബോംബെ സ്ഫോടന പരമ്പര പ്ലാൻ  ചെയ്തത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy