ന്യൂഡല്‍ഹി: അധോലോക  ദാവൂദ് ഇബ്രാഹിമിനെ പറ്റിച്ച്‌ സഹായി 40 കോടി രൂപയുമായി മുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഖാലിഖ് അഹമ്മദ് എന്ന ദാവൂദിന്‍റെ ഇന്ത്യയിലെ സഹായിയാണ് 40 കോടി രൂപയുമായി കടന്നു കളഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദാവൂദ് സംഘം വന്‍തുക കൂലിയായി ഈടാക്കുന്ന ഹവാലാ പണമിടപാടിന്‍റെ മറവില്‍ ഡല്‍ഹിയിലെ ഒരു ഉദ്യോഗസ്ഥന്‍ അയച്ച 45 കോടിയിലെ 40 കോടിയുമായി ഇയാള്‍ മുങ്ങിയതായിട്ടാണ് വിവരം. ദാവൂദിന്‍റെ പാകിസ്താന്‍ വലംകൈ ജബീര്‍ മോത്തിയും ഖലീഖ് അഹമ്മദും തമ്മിലുള്ള സംഭാഷണം പിടിച്ചെടുത്തതോടെയാണ് ഇന്ത്യന്‍ രഹസ്യന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.


അതേസമയം, സംഭാഷണത്തില്‍ ആരോപണം  ഖലീഖ് നിഷേധിക്കുന്നുണ്ട്. പണം അക്കൗണ്ടില്‍ തന്നെ എത്തിയിട്ടുണ്ടെന്നും ആശയക്കുഴപ്പം മാത്രമാണെന്നും പറയുന്നു. 40 കോടിയിലെ പാതിപണം പാനമ ബാങ്കില്‍ നിക്ഷേപിച്ചതായും ബാക്കിയുള്ളത് ദാവൂദിന്‍റെ വിദേശത്തുള്ള ബാങ്കിലും നിക്ഷേപിച്ചതായാണ് ഇയാള്‍ പറയുന്നത്‍.
 ചോര്‍ന്നതോടെയാണ് 


ഡി കമ്പനിയുടെ രണ്ട് ഡിറ്റക്ടീവുകളെ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ 2015 നവംബര്‍ 26ന് ഡല്‍ഹിയില്‍ നിന്ന് കാനഡയിലേക്ക് അയച്ചിരുന്നു. ഖാലിഖ് മണിപ്പൂരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നിഗമനം.