ന്യൂഡല്‍ഹി: ഗംഗയിലും കാവേരിയിലും മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ (Central Government) സംസ്ഥാനങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗംഗാനദി സംരക്ഷണത്തിനായി രൂപീകരിച്ച ക്ലീൻ ഗംഗാ മിഷൻറ ജില്ല മജിസ്‌ട്രേറ്റുമാരും കളക്ടര്‍മാരും അധ്യക്ഷന്‍മാരായ ജില്ല കമ്മിറ്റികള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് (Covid19)  ബാധിച്ച് മരിച്ചുവെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന സുരക്ഷ മാനദണ്ഡ പ്രകാരം തന്നെ സംസ്‌കരിക്കണം.മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് ഭാവിയില്‍ ഗംഗാനദിക്ക് തന്നെ ഏറെ അപകടകരമായി മാറുമെന്ന് കത്തിൽ പറയുന്നു.


ALSO READ: Covid Updates: രാജ്യത്ത് 4205 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു; പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിന് താഴെ


ഒാരോ പ്രദേശത്തേയും ആരോഗ്യവും ശുചിത്വവും അപകടപ്പെടുത്തുന്ന സംഭവങ്ങള്‍ കൃത്യമായും തടയുകയും പരിശോധിക്കുകയും ചെയ്യണം.ഇതിനായി ജില്ലയുടെ അധികാരപരിധിയില്‍ വരുന്ന ഇടങ്ങളില്‍ നദികളുടെ കാര്യത്തില്‍ കര്‍ശനമായ ജാഗ്രത പാലിക്കണം കൃത്യമായി ഇതിന് പരിശോധനകളും വേണമെന്ന് എന്‍എംസിജി (NMCG) ഡയറക്ടര്‍ ജനറല്‍ രാജീവ് രഞ്ജന്‍ മിശ്ര അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.


ALSO READ: പ്രചരിച്ചത് വ്യാജ വാർത്തകൾ: ഒടുവിൽ ഛോട്ടാ രാജൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടു


വിഷയത്തില്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ എന്‍എംസിജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗംഗയിലും യമുനയിലുമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വരെ 70-ൽ അധികം മൃതദേഹങ്ങൾ എത്തിയതായാണ് കണക്ക്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക