രക്ഷാബന്ധൻ ദിനത്തിൽ സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി
എല്ലാവർഷവും രക്ഷാബന്ധൻ ദിനത്തിൽ സുഷമ സ്വരാജ് വെങ്കയ്യ നായിഡുവിന്റെ വസതിയിൽ സന്ദർശിച്ച് ചടങ്ങിൽ പങ്കെടുക്കാറുണ്ടായിരുന്നു.
രക്ഷാബന്ധൻ ദിവസമായ ഇന്ന് അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സുഷമ സ്വരാജ് രക്ഷാബന്ധൻ ദിനത്തിൽ വെങ്കയ്യ നായിഡുവിന് രാഖി കെട്ടികൊടുക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
എല്ലാവർഷവും രക്ഷാബന്ധൻ ദിനത്തിൽ സുഷമ സ്വരാജ് വെങ്കയ്യ നായിഡുവിന്റെ വസതിയിൽ സന്ദർശിച്ച് ചടങ്ങിൽ പങ്കെടുക്കാറുണ്ടായിരുന്നു. ആ ഓർമ്മയാണ് ഇന്ന് രക്ഷാബന്ധൻ ദിനത്തിൽ അദ്ദേഹം പങ്കുവെച്ചത്.
സുഷമ തനിക്ക് സഹോദരി ആണെന്നാണ് കഴിഞ്ഞ വർഷം സുഷമയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് വെങ്കയ്യ നായിഡു രാജ്യസഭയിൽ പ്രസംഗിച്ചത്. 2019 ആഗസ്റ്റ് 6 ന് ആയിരുന്നു സുഷമ സ്വരാജിന്റെ അപ്രതീക്ഷിത മരണം. അന്നും രക്ഷാബന്ധന് ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.