Allahabad: ആശുപത്രികളിൽ ഓക്സിജൻ (Oxygen) ലഭിക്കാതെ കോവിഡ് (Covid 19) രോഗികൾ മരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഓക്സിജൻ ശരിയായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട അധികൃതർ ആണ് ഇതിന് ഉത്തരവാദികൾ എന്നും അലഹബാദ് ഹൈ കോടതി ചൊവ്വാഴ്ച പറഞ്ഞു. മാത്രമല്ല ഇത്തരം മരണങ്ങൾ കൂട്ടക്കൊലയ്ക്ക് സമാനമാണെന്നും ഹൈ കോടതി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹിക മാധ്യമങ്ങളിൽ (Social Media) ലക്ക്നൗവിലും മീററ്റിലും ഓക്സിജൻ ക്ഷാമം മൂലം നിരവധി രോഗികൾ മരിച്ചുവെന്ന വാർത്ത വൻ  പ്രചരിച്ചിരുന്നു. ഇതിന് തുടർന്നാണ് ഹൈ കോടതി ഈ നിരീക്ഷണം നടത്തിയത്. കൂടാതെ ഇങ്ങനെ ആളുകൾ മരിച്ചിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തണമെന്നും ഹൈ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: Covid19: രോഗം സ്ഥിരീകരിച്ചവർക്ക് വീണ്ടും ആർ.ടി.പി.സി.ആർ വേണ്ട, ആശുപത്രി വിടുമ്പോഴും ടെസ്റ്റ് നിർബന്ധമില്ല


ജസ്റ്റിസ് സിദ്ധാർഥ്‌ വർമ്മ ജസ്റ്റിസ് അജിത് കുമാർ എന്നിവർ അടങ്ങിയ രണ്ടഗ സംഘമാണ് സംസ്ഥാനത്തെ കോവിഡ് (Covid 19) വ്യാപനത്തെ കുറിച്ചും ക്വാറന്റൈൻ സൗകര്യങ്ങളെ കുറിച്ചും നൽകിയ പൊതു താത്പര്യ ഹർജിയിൽ വാദം കേട്ടത്.   ശാസ്ത്രം ഇത്രയേറെ വളർന്ന് തലച്ചോറും ഹൃദയവും വരെ  മാറ്റിവെക്കാൻ നമ്മുടെ ആരോഗ്യ മേഖല പ്രാപ്തമായിട്ടുള്ള ഈ സമയത്ത് നമ്മൾ എങ്ങനെ ജനങ്ങളെ ഇങ്ങനെ മരിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം ചോദിച്ചു.


ALSO READ: Covid Updates: ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2 കോടി കടന്നു; 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു


സാധാരണ സാമൂഹിക മാധ്യങ്ങളിൽ വരുന്ന ഇത്തരം വാർത്തകളെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടാറില്ലെങ്കിലും പൊതു താല്പര്യ ഹർജിക്ക് പങ്കെടുത്ത വകീലാന്മാർ ഇങനെ ചില സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിച്ചത് കൊണ്ടും മറ്റ് ചില ജില്ലകളിലും ഇത്തരം പ്രശ്‌നങ്ങൾ നിലനില്കുന്നുവെന്നുള്ളതിന്റെ തെളിവുകൾ ഹാജരാക്കകിയതുമാണ് ഇത്തരമൊരു അന്വേഷണത്തിന് ഉത്തരവിടാൻ കാരണമെന്ന് ബെഞ്ച് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.