ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ Social Media യുടെ ഉപയോഗം

സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പേരുകളിൽ തുടങ്ങിയ അക്കൗണ്ടിൽ  നിന്നും തീവ്രവാദികൾക്ക് കശ്മീരിൽ ആക്രമണം നടത്തുന്നതിനുള്ള നിർദ്ദേശം നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ട്.    

Written by - Zee Malayalam News Desk | Last Updated : Jan 13, 2021, 04:24 PM IST
  • ടെലിഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ സജീവമായ ഇത്തരം നൂറോളം അക്കൗണ്ടുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
  • സുരക്ഷാ ഏജൻസികളുടെ ക്യാമ്പിലും പോലീസ് സ്റ്റേഷനിലും ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്താൻ ഇത്തരമൊരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
  • പാക്കിസ്ഥാനിൽ കഴിയുന്ന തീവ്രവാദികൾക്ക് നല്ല നിശ്ചയമുണ്ട് ഫോണിന്റെയോ ഉപഗ്രഹത്തിന്റെയോ ഉപയോഗം സുരക്ഷിതമല്ലെന്ന്.
ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ Social Media യുടെ  ഉപയോഗം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ (Terrorist's Attack in Jammu-Kashmir) ഭീകര സംഘടനകൾ സോഷ്യൽ മീഡിയ (Social Media) ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പേരുകളിൽ തുടങ്ങിയ അക്കൗണ്ടിൽ  (Fake Social Media Accounts) നിന്നും തീവ്രവാദികൾക്ക് കശ്മീരിൽ ആക്രമണം നടത്തുന്നതിനുള്ള നിർദ്ദേശം നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ട്.  

ടെലിഗ്രാം (Telegram), ഫേസ്ബുക്ക് (Facebook), ട്വിറ്റർ (Twitter) എന്നിവയിൽ സജീവമായ ഇത്തരം നൂറോളം അക്കൗണ്ടുകൾ (Fake Social Media Accounts) രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ഏജൻസികളുടെ ക്യാമ്പിലും പോലീസ് സ്റ്റേഷനിലും ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്താൻ ഇത്തരമൊരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

Also Read: ജനാധിപത്യത്തിലെ ഏറ്റവും വലിയ ശത്രു രാഷ്ട്രീയത്തിലെ കുടുംബവാഴ്ച, കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി

Zee മീഡിയയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞ അക്കൗണ്ടുകൾ പാകിസ്ഥാനിൽ (Pakistan) നിന്നാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.  സുരക്ഷാ ഏജൻസിയുടെ സംശയം പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐ (ISI) ഭീകരവാദികൾക്ക് ആക്രമണത്തിന്റെ ടാർഗറ്റ് നൽകുന്നതിന് വേണ്ടി ഇത്തരം അക്കൗണ്ടുകളുടെ സഹായം തേടുന്നുവെന്നാണ്.   

ഏത് രീതിയിലാണോ സുരക്ഷാ ഏജൻസികൾ ജമ്മു കശ്മീരിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഹവാലയുടെ ധനസഹായം ഗണ്യമായി കുറച്ചതും അതുപോലെ  അതിർത്തിക്കപ്പുറത്തുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞതും തീവ്രവാദ സംഘടനകൾക്കിടയിൽ (Terror Groups) പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.  

Also Read: ഉഗ്രൻ ഡിസ്കൗണ്ടിൽ വിലകുറഞ്ഞ സ്വർണം വാങ്ങാൻ സർക്കാർ സ്കീം..! 

പാക്കിസ്ഥാനിൽ (Pakistan) കഴിയുന്ന തീവ്രവാദികൾക്ക് നല്ല നിശ്ചയമുണ്ട് ഫോണിന്റെയോ ഉപഗ്രഹത്തിന്റെയോ ഉപയോഗം സുരക്ഷിതമല്ലെന്ന്.  അതുകൊണ്ടുതന്നെ  സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പേരുകളിൽ അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്.  ഇത്തരം അക്കൗണ്ടുകളിലാണ് ഇപ്പോൾ സുരക്ഷാ ഏജൻസികളുടെ കണ്ണ് മുഴുവനും. തീവ്രവാദികളുടെ ഒരു ലക്ഷ്യവും നടപ്പാക്കാൻ ഇവർ സമ്മതിക്കില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News