ഈ lock down സമയത്ത് കുടുംബത്തിലെ എല്ലാവരും വീടുകളിൽ തന്നെയാണ്. ഇനി സ്കൂളിന്റെ വേനലവധി തുടങ്ങുമ്പോൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകളും അവസാനിക്കും. ഈ സാഹചര്യത്തിൽ കുട്ടികളും മുതിർന്നവരെയും തിരക്കിലാകുന്നതിനോടൊപ്പം വീടിന് ഒരു മേക്ക് ഓവർ ലുക്ക് നൽകുന്നതിൽ ചിത്രങ്ങളുടെ പങ്ക് വളരെ വലുതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ഡ്രോയിംഗ് റൂമിന് എങ്ങനെ ഒരു വ്യത്യസ്ത രൂപം നൽകാമെന്ന് ഇന്റീരിയർ ഡിസൈനർ രേണു അഗർവാൾ പറയുന്നത് ശ്രദ്ധിക്കാം.. 


# കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് ആൽബം കാണുക. എന്നിട്ട് കുട്ടികളോട് പറയുക അവർക്ക് ഇഷ്ടപ്പെട്ട ഫോട്ടോകൾ തിരഞ്ഞെടുത്ത് മാറ്റിവയ്ക്കാൻ. 


# കുട്ടികൾ വളർന്നുവരുന്നതിന്റെ ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് ചിട്ടയായി ഒരുമിച്ച്  വയ്ക്കുക. അതായത് ആദ്യമായി നടന്നത്, ആദ്യത്തെ പിറന്നാൾ, സ്കൂളിലെ ആദ്യ ദിനം, കുഞ്ഞിന്റെ ചിരി, കരച്ചിൽ,  പിക്നിക്കിൽ, വളർത്തുമൃഗങ്ങൾക്കൊപ്പം അങ്ങനെ എല്ലാം ചിട്ടയായി വയ്ക്കുക. 


Also read: viral video: ഈ പാട്ടിൽ ഇങ്ങനൊരു ഡാൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ? 


# നിറമുള്ള ഒരു ചാർട്ട് പേപ്പറിന്റെ പിന്നിൽ അതേ വലിപ്പത്തിലുള്ള കാർഡ്ബോർഡ് ഒട്ടിക്കുക. ഇതിൽ നിങ്ങൾ ഫോട്ടോ ക്രമത്തിൽ വയ്ക്കുക. വേണമെങ്കിൽ നിങ്ങൾക്ക്  ഓരോ ഫോട്ടോയ്ക്കും രസകരമായ ക്യാപ്ഷനുകളും നൽകാം.


# ക്യാപ്ഷനുകൾ കുട്ടികളെ കൊണ്ടും എഴുതിക്കുക.  ബോർഡിന്റെ ഒരു വശത്ത് കുട്ടിയുടെ കൈ അടയാളങ്ങൾ ഒട്ടിക്കുക. ഈ ചാർട്ട് പേപ്പർ നിങ്ങൾക്ക് ഗാലറിയിലോ അല്ലെങ്കിൽ Stairs ന്റെ അടുത്തുള്ള ചുമരിലോ സ്ഥാപിക്കാം.


# നിങ്ങൾക്ക് വേണമെങ്കിൽ, പഴയ ഫ്രെയിമിൽ നിന്ന് ഫോട്ടോ നീക്കംചെയ്ത് ആ വലുപ്പത്തിലുള്ള ഒരു കുടുംബ ഫോട്ടോ വയ്ക്കാം.  ഇത് ചുവരിൽ എവിടെയും നിങ്ങൾക്ക് തൂക്കിയിടാം.


# ലാമ്പുകൾക്ക് മുകളിൽ Velcro tape ഉപയോഗിച്ച് നിങ്ങളുടെ കുടുംബത്തിന്റെ രസകരമായ ചിത്രങ്ങൾ അലങ്കരിക്കാൻ കഴിയും. ലൈറ്റ് ഇടുമ്പോൾ ഫോട്ടോ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടാകും. 


# കുടുംബാംഗങ്ങളുടെ രസകരമായ ചിത്രങ്ങൾ ഫ്രിഡ്ജിന്റെ ഡോറിലും അലങ്കാരിക്കാം. ചിത്രത്തിന് പിന്നിൽ magnet ഒട്ടിച്ചാൽ മതി. ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രങ്ങൾ മാറ്റാൻ കഴിയും. 


Also read: മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകളുടെ തീയതികൾ തിങ്കളാഴ്ച അറിയാം 


#പാശ്ചാത്യ രാജ്യങ്ങളിൽ കുടുംബ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നത് മുറിയുടെ ഇന്റീരിയറിന്റെ ഭാഗമായാണ് കണക്കാക്കുന്നതെന്നാണ്  രേണു പറയുന്നത്. 


#കുടുംബാംഗങ്ങളുടെ ചിരിക്കുന്ന ചിത്രങ്ങൾ മുറിയിലെ positive energy വർദ്ധിപ്പിക്കുമെന്നാണ് വാസ്തു വിദഗ്ദ്ധൻ R.Tanna പറയുന്നത്.  ഇത് negativity നീക്കം ചെയ്യുന്നതിനും അവർക്കിടയിൽ ഐക്യം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. 


#നിങ്ങൾ ഈ ജോലിയിൽ കുട്ടികളെ കൂടി ഉൾപ്പെടുത്തുകയും അവരോട് ഒരു ഫ്രെയിം ഉണ്ടാക്കി നിറം നൽകാൻ പറയണം.  മനസിനിണങ്ങിയ ഒരു സ്കെച്ച് ഉണ്ടാക്കുകയും അതിൽ ചിത്രങ്ങൾ ഒട്ടിക്കുകയും ചെയ്യുക. 


#ഇത് പെയിന്റിംഗിന്റെ ഭാഗമാണെന്ന് തോന്നണം. മ്യൂറൽ, പെയിന്റിംഗ് ഉപയോഗിച്ച് യഥാർത്ഥ ഫോട്ടോകളുടെ ഉപയോഗം ഈ ദിവസങ്ങളിൽ വളരെയധികം വർദ്ധിച്ചു.


#കുട്ടികളുടെ മുറികളിൽ നിങ്ങൾക്ക് ഫോട്ടോകളുടെ ഒരു collage അലങ്കരിക്കാൻ സാധിക്കും.  ഈ ദിവസങ്ങളിൽ കുട്ടികളുടെ ഫോട്ടോ കൊണ്ട് ഉണ്ടാക്കിയ ടി-ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ എന്നിവയും ലഭിക്കുന്നുണ്ട്.  കൂടാതെ കുട്ടികളുടെ ജന്മദിനത്തിൽ നിങ്ങൾക്ക് അവരുടെ ഫോട്ടോ കൊണ്ടുള്ള പ്രത്യേക കപ്പ്, cushion cover, ബാഗ് അല്ലെങ്കിൽ ടി-ഷർട്ട് എന്നിവയും നൽകാവുന്നതാണ്.