ശ്രീനഗര്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കാശ്മീരിലെ ലഡാക്ക് സന്ദര്‍ശിച്ചു. ഇന്തോ-ചൈന അന്താരാഷ്ട്ര അതിര്‍ത്തിയിലെത്തിയ പ്രതിരോധമന്ത്രി സൈനികരുമായി കൂടിക്കാഴ്ച നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കന്‍ ലഡാക്കിലെ ദൗലത് ബെഗ് ഓള്‍ഡീ (ഡിബിഒ) സീതാരാമന്‍ സന്ദര്‍ശിച്ചു. സമുദ്രനിരപ്പില്‍ നിന്നും 16,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഡിബിഒയില്‍ മൈനസ് 55 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഡിബിഒയിലെ തോയിസ് സൈനിക കാമ്പിലെത്തിയ പ്രതിരോധമന്ത്രി കരസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദമായി ചോദിച്ചറിഞ്ഞു.


ഡിബിഒയിലും ലഡാക്കിലെ ഉയര്‍ന്ന സെക്ടറുകളിലും നിര്‍മല സീതാരാമന്‍റെ ആദ്യ സന്ദര്‍ശനമാണ് ഇത്.


കഠിനമായ കാലാവസ്ഥയേയും ഭൂപ്രകൃതിയേയും നേരിടാനുള്ള സൈനികരുടെ ദൃഢതയേയും സമർപ്പണമനോഭാവത്തെയും സിതരാമന്‍ പ്രശംസിച്ചു. കൂടാതെ സായുധസേനയുടെ ആത്മബലം വര്‍ദ്ധിപ്പിക്കുന്നതായി പ്രതിരോധമന്ത്രിയുടെ ഈ സന്ദര്‍ശനം.