ജോധ്പൂര്‍: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ത്യയുടെ യുദ്ധവിമാനം സുഖോയ്-30 എം.കെഐയില്‍ പറന്നു. ജോധ്പൂര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നായിരുന്നു വിമാന യാത്ര.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം മുക്കാല്‍ മണിക്കൂറോളം പറന്ന നിര്‍മ്മല സീതാരാമന്‍, ഇന്ത്യയുടെ പ്രഥമ വനിതാ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ആദ്യമായാണ്‌ സുഖോയ് വിമാനത്തില്‍ സഞ്ചരിക്കുന്നത്. ഇതിന്‍റെ പ്രവര്‍ത്തന രീതികളും മറ്റും നേരിട്ട് മനസ്സിലാക്കുന്നതിനായാണ് വിമാന യാത്ര ചെയ്തത്.


മുന്‍രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, എ. പി. ജെ അബ്ദുള്‍ കലാം തുടങ്ങിയവരും സുഖോയ് വിമാനത്തില്‍ യാത്ര നടത്തിയവരാണ്. 


വീഡിയോ<