തേയില വില്‍പനയ്ക്കൊപ്പം ലക്കി ഡ്രോ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് വയനാട് പൊലീസ്

ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ഇറക്കുന്ന തേയിലയ്ക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് മേപ്പാടി പൊലീസിന്‍റെ നടപടി. 

Written by - Zee Malayalam News Desk | Last Updated : May 19, 2024, 11:34 PM IST
  • ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ഇറക്കുന്ന തേയിലയ്ക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്.
  • ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് മേപ്പാടി പൊലീസിന്‍റെ നടപടി.
തേയില വില്‍പനയ്ക്കൊപ്പം ലക്കി ഡ്രോ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് വയനാട് പൊലീസ്

തേയില വില്‍പനയ്ക്കൊപ്പം ലക്കി ഡ്രോ നടത്തിയതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് വയനാട് പൊലീസ്. ജില്ലാ അസിസ്റ്റന്‍റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയെ ബാധിക്കുന്ന വിധത്തിലല്ല സമ്മാനക്കൂപ്പണ്‍ വിതരണമെന്നും, പദ്ധതി തുടരാന്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍  കൽപ്പറ്റയിൽ പ്രതികരിച്ചു.

ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ഇറക്കുന്ന തേയിലയ്ക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് മേപ്പാടി പൊലീസിന്‍റെ നടപടി. ചായപ്പൊടി വില്‍പനയ്ക്ക് പ്രമോഷനെന്ന പേരില്‍ ലോട്ടറിടിക്കറ്റ് വില്‍ക്കുന്നുവെന്നാണ് പരാതി. ഇത് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 

എന്നാല്‍ സമ്മാനക്കൂപ്പണുകള്‍ നല്‍കുന്നതിന് പിന്നില്‍ കമ്പനിയുടെ സെയില്‍പ്രമോഷനാണ് ലക്ഷ്യമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയെ തന്‍റെ പദ്ധതി ബാധിക്കുന്നില്ല. കല്‍പ്പറ്റ കോടതയില്‍ നിന്ന് അനുകൂല നിലപാടാണ് കിട്ടിയതെന്നും പദ്ധതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത വില ഈടാക്കിയാണ് തേയില വില്‍പനയെന്ന ആരോപണവും ബോബി ചെമ്മണ്ണൂര്‍ തള്ളി. നാല്‍പത് രൂപ മാത്രമാണ് നൂറ് ഗ്രാമിന് ഈടാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Trending News