New Delhi: ഡല്‍ഹി എയിംസില്‍  നഴ്‌സസ് യൂണിയൻ  അനിശ്ചിതകാല സമരം ആരംഭിച്ചു.  നഴ്‌സസ്  യൂണിയന്‍ പ്രസിഡന്‍റ്  ഹരീഷ് കജ്‌ലയെ സസ്‌പെൻഡ് ചെയ്ത നടപടിയെത്തുടര്‍ന്നാണ് സമരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കജ്‌ലയുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും യൂണിയൻ അംഗങ്ങൾക്കുമെതിറെ അധികൃതര്‍ സ്വീകരിച്ചിരിയ്ക്കുന്ന എല്ലാത്തരം പ്രതികാര നടപടികളും ഉടന്‍ നിർത്തണമെന്നും ആവശ്യപ്പെട്ടാണ്  ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (All India Institute of Medical Sciences (AIIMS) നഴ്‌സസ് യൂണിയൻ സമരം ആരംഭിച്ചത്. 


Also Read:  Covid-19 fourth wave: തലസ്ഥാനം കോവിഡ് ഭീതിയില്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 6 മടങ്ങ്‌ വര്‍ദ്ധനവ്


എയിംസ് നഴ്‌സസ് യൂണിയൻ പ്രസിഡന്‍റ് ഹരീഷ് കജ്‌ലയെ ശരിയായ കാരണങ്ങളില്ലാതെ സസ്‌പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനം പുറത്തുവന്നതോടെ യൂണിയൻ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിരുന്നു.  തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ 8 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.


തിങ്കളാഴ്ച, ഏപ്രിൽ 22-ന് OT രോഗികളുടെ സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ്  നഴ്‌സിംഗ് ഓഫീസർ ഹരീഷ് കുമാർ കജ്‌ലയെ സസ്‌പെൻഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്‌പെന്‍ഷന്‍.  എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയാണ് ഉത്തരവിൽ ഒപ്പുവെച്ചത്. 


ഏപ്രിൽ 22 ന്, ഡ്യൂട്ടിയിലുള്ള ഒരു റസിഡന്‍റ്  ഡോക്ടറോട് മോശമായി പെരുമാറിയതിന് റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (RDA) കജ്‌ലയ്‌ക്കെതിരെ പരാതി നൽകുകയും കജ്‌ലയെ ഉടൻ സസ്പെൻഡ് ചെയ്യാനും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാനും ആവശ്യപ്പെട്ടിരുന്നു. 


അടുത്തിടെയുണ്ടായ ഇത്തരം സംഭവവികാസങ്ങള്‍ എയിംസിലെ സേവനങ്ങള്‍ തടസപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  എയിംസ് സ്റ്റാഫ് നടത്തിയ പ്രതിഷേധത്തെ ത്തുടര്‍ന്ന് 50 -ല്‍ അധികം ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.