ന്യൂഡൽഹി: Delhi Air Quality: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വായു ഗുണനിലവാരത്തിന്റെ നിലമെച്ചപ്പെട്ടു.  ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറ്റി. എയർ ക്വാളിറ്റി മാനേജ്‌മെന്റ് സംബന്ധിച്ച കേന്ദ്ര പാനലാണ് വായുഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതോടെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) ലെവൽ 4 ചുമത്താനുള്ള തീരുമാനം അസാധുവാക്കിയിട്ടുണ്ട്.  പകരം ലെവൽ 3ന് കീഴിലുള്ള നിയന്ത്രണങ്ങൾ ഈ മേഖലയിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വായു നിലവാരം ഗുരുതരം; ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക്


ഡൽഹിയുടെ നിലവിലെ AQI ലെവൽ ഏകദേശം 339 ആയതിനാൽ, GRAP സ്‌റ്റേജ് 4 പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതില്ല. AQI 450ന് മുകളിൽ ആണെങ്കിലാണ് സ്‌റ്റേജ് 4 നടപടികൾ സ്വീകരിക്കേണ്ടത്. നിലവിൽ ഇവിടെ വായുഗുണ നിലവാരം നിലനിർത്താനുള്ള സാധ്യതയുണ്ട്. ഐഎംഡി/ഐഐടിഎം പ്രവചനം കുത്തനെയുള്ള തകർച്ചയെ സൂചിപ്പിക്കുന്നില്ലയെന്നും പാനൽ വ്യക്തമാക്കി.


ഇത് പ്രൈമറി സ്‌കൂളുകൾ അടച്ചുപൂട്ടൽ, 50% സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം എന്നിവ ഉൾപ്പെടെ നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാനുള്ള സാധ്യത ഉയർത്തിയിട്ടുണ്ട്.  ഇത് കണക്കിലെടുത്ത് നവംബർ 3 ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ റദ്ദാക്കാനാണ് തീരുമാനം. എന്നാൽ അതിന് മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. അതായത് GRAP സ്‌റ്റേജ് 1 മുതൽ 3 വരെയുള്ള നിയന്ത്രണങ്ങൽ തുടരും.  വിവിധ ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇനിയും ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും പാനൽ കൂട്ടിച്ചേർത്തു.


നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഡീസൽ വാഹനങ്ങൾ ഇനി ഡൽഹിയിലേക്ക് കടത്തിവിടും. GRAP 4 പ്രകാരം ഡൽഹിയിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ GRAP 3ൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾക്ക് കീഴിൽ വരുന്നതിനാൽ ഡൽഹിയിൽ അനിവാര്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം തുടരും. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ അവസാന ഘട്ടത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ എയർ ക്വാളിറ്റി പാനലിന്റെ പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ