ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട സ്ഥാനാര്‍ഥി പട്ടിക BJP പുറത്തിറക്കി. ഇതോടെ ആകെയുള്ള 70 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 17നാണ് ആദ്യ സ്ഥാനാര്‍ഥി പട്ടിക BJP പുറത്തിറക്കിയത്. ഇതില്‍ 57 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടെ ആകെയുള്ള 70 സീറ്റില്‍ 67 ലേയ്ക്കുമുള്ള സ്ഥാനാര്‍ഥികള്‍ തീരുമാനമായി. 


3 സീറ്റുകളില്‍ സഖ്യകക്ഷികളായ JD(U) ഉം LJPഉം മത്സരിക്കും. സംഘം വിഹാര്‍, ബുരാരി എന്നിവിടങ്ങളില്‍ JD(U) ഉം സീമാപുരിയിൽ LJPഉം മത്സരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. 


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 67 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു. 3 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടുവാന്‍ കഴിഞ്ഞിരുന്നില്ല.


ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 11ന് വോട്ടെണ്ണല്‍ നടക്കു൦.