ന്യൂഡല്‍ഹി: മുന്‍ ഭാര്യയെ മര്‍ദ്ദിക്കുന്ന മെഹ്റാലി ബിജെപി ജില്ലാ നേതാവ് ആസാദ് സിംഗിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടി ഓഫീസിന് മുന്നില്‍ വച്ചാണ് മുന്‍ ഡല്‍ഹി മേയര്‍ കൂടിയായ സരിതാ ചൗധരിയെ ആസാദ് മര്‍ദ്ദിച്ചത്. 


ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറിന്‍റെ നേതൃത്വത്തില്‍ ബിജെപി അവലോകന യോഗ൦ നടത്തിയിരുന്നു. 


ഈ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ആസാദ് സരിതയെ മര്‍ദ്ദിച്ചത്. ഇരുവരും തമ്മിലുള്ള ഡിവോഴ്സ് കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണിത്‌. 


ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ പൊതുവിടത്തില്‍ മര്‍ദ്ദിക്കുമെന്ന് കരുതിയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.


 



 


ഇതേ തുടര്‍ന്ന് മെഹ്റാലി ജില്ലാ തലപ്പത്ത് നിന്നും ആസാദിനെ നീക്കം ചെയ്ത ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 


തന്നെ  ആക്രമിക്കാന്‍ ശ്രമിച്ച ഭാര്യയെ തടയുക മാത്രമാണ് ചെയ്തതെന്നും ഭാര്യയില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ആസാദിന്‍റെ പ്രതികരണം.