ന്യൂഡൽഹി: യന്ത്രത്തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡൽഹി-ചെന്നൈ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. എൻജിൻ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് തിരിച്ചിറക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനത്തിൽ 230-ലധികം ആളുകളുണ്ടായിരുന്നു. 6ഇ-2789 എന്ന ഇൻഡി​ഗോ വിമാനം രാത്രി 9.46 നാണ് പുറപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് കുറച്ചുസമയത്തിനകം വിമാനത്തിന്റെ എൻജിനിൽ തകരാർ അനുഭവപ്പെട്ടു. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. രാത്രി 10.40ഓടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.