ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണിപോലീസിന്റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ് സ്വദേശി രവീന്ദർ കുമാർ തിവാരിയാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണിപോലീസിന്റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ് സ്വദേശി രവീന്ദർ കുമാർ തിവാരിയാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ഉടൻ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മദ്യപാനിയും മാനസികാസ്വസ്ഥമുള്ളയാളാണെന്നുമാണ് അയൽക്കാർ നൽകുന്ന വിവരം.
ഡൽഹിയിൽ കാല് കുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ആരാണ് ഫോൺചെയ്യുന്നതെന്ന് പൊലീസ് ചോദിച്ചെങ്കിലും കെജ്രിവാളിനെ കൊന്നശേഷം പേര് പറയാമെന്നാണ് രവീന്ദര്‍ മറുപടിയായി പറഞ്ഞത്. നിലവില്‍ ചണ്ഡീഗഢിലുള്ള കേജ്രിവാള് ഇന്ന് ഡല്‍ഹിയിലെത്തും.