New Delhi: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കേജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 15 വരെ നീട്ടി. കേജ്‌രിവാളിനെ ഇന്ന് വൈകിട്ടോടെ തിഹാർ ജയിലിലേക്ക് മാറ്റും . 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   1 April 2024: ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍,  സ്വർണ്ണം, വെള്ളി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിലയില്‍ ഉണ്ടായത് അമ്പരപ്പിക്കുന്ന മാറ്റം 



ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ED) കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്നതിനായി രാവിലെ 11:30 ഓടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നിഷേധിക്കുകയും ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.


Also Read:   Rahu Shukra Yuti: മാര്‍ച്ച്‌ 31 ന് മീനരാശിയിൽ രാഹു-ശുക്ര സംയോജനം, ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടം!!  


ചോദ്യം ചെയ്യലില്‍  കേജ്‌രിവാള്‍ തുടരുന്ന നിസ്സഹകരണ മനോഭാവം ചൂണ്ടിക്കാട്ടി പതിനഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. കോടതി അത് അനുവദിക്കുകയും ചെയ്തു,  


കേജ്‌രിവാൾ ജയിലിൽ നിന്നാണ് ഇപ്പോള്‍ ഡൽഹിയുടെ മേൽനോട്ടം വഹിക്കുന്നത്. ഭാര്യ സുനിത കേജ്‌രിവാൾ അദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങൾ കാബിനറ്റ് അംഗങ്ങളെ  അറിയിയ്ക്കുന്നു. 


കോടതിയില്‍ ഹാജരായ അവസരത്തില്‍ തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കേജ്‌രിവാള്‍. പ്രധാനമന്ത്രി മോദി ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ല എന്നും കേജ്‌രിവാൾ  പറയുകയുണ്ടായി.   
  
അതേസമയം, ഡൽഹി മുഖ്യമന്ത്രിയുടെ ഭാര്യയുടെ ഒരു മൊബൈൽ ഫോണിൽ നിന്ന് തങ്ങൾ വിവരങ്ങള്‍ എക്‌സ്‌ട്രാക്‌റ്റുചെയ്‌തതായും നിലവിൽ അത് വിശകലനം ചെയ്യുന്നതായും ഏജൻസി കോടതിയെ അറിയിച്ചു. 2024 മാർച്ച് 21 ന് അരവിന്ദ് കേജ്‌രിവാളിന്‍റെ വസതിയിൽ  നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മറ്റ് നാല് ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ഡാറ്റ ഇതുവരെ എക്‌സ്‌ട്രാക്‌റ്റുചെയ്‌തിട്ടില്ലെന്ന് ഇ ഡി അറിയിച്ചു. അഭിഭാഷകനുമായി ആലോചിച്ചശേഷം പാസ്‌വേഡ്/ലോഗിൻ ക്രെഡൻഷ്യലുകൾ നൽകാൻ കേജ്‌രിവാൾ സമയം അഭ്യർത്ഥിച്ചതിനാലാണിത് എന്നും അനെര്‍ശന്‍ ഏജന്‍സി അറിയിച്ചു. എക്‌സൈസ് പോളിസി കേസിൽ ഉൾപ്പെട്ടിരിക്കുന്ന ചില വ്യക്തികളുമായി കേജ്‌രിവാളിന്‍റെ മുഖാമുഖം നടത്തേണ്ടതായിട്ടുണ്ട് എന്നും ഇഡി കോടതിയില്‍ പറഞ്ഞു.  


കഴിഞ്ഞ മാര്‍ച്ച്‌ 21 നാണ്  ഇഡി  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. അന്നുമുതല്‍ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയില്‍ കഴിയുകയാണ്.. 


2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏകദേശം 45 കോടി രൂപയോളം വരുന്ന കള്ളപ്പണം വിനിയോഗിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്. 



  


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.