ന്യുഡൽഹി: കൊറോണ ബാധിച്ച് മരിച്ച സർക്കാർ ഫാർമസിസ്റ്റ് രാജേഷ് കുമാറിന്റെ കുടുംബത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഒരുകോടി രൂപയുടെ ചെക്ക് കൈമാറി.  കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ചെക്ക് മാറിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:എടിഎം തട്ടിപ്പ് തടയാൻ പുതിയ സംവിധാനവുമായി SBI..! 


ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ  ജീവന് നഷ്ടപ്പെട്ട ഭരദ്വാജിനെ പോലെയുള്ള കൊറോണ പോരാളികളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് കെജരിവാൾ പറഞ്ഞു.  കുടുംബത്തെ സന്ദർശിച്ച ശേഷം ഭാവിയിൽ എന്ത് സഹായവും നൽകാൻ  തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.  കുടുംബത്തിന് ഈ സഹായധനം ഒരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


Also read: ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ


ഭരദ്വാജ് സിഡിഎംഒ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.  ജൂൺ 29 നായിരുന്നു അദ്ദേഹത്തിന് കോറോണ സ്ഥിരീകരിച്ചത്. ഡൽഹിയിലെ ബിഎൽ കപൂറിൽ ചികിത്സയിലിരിക്കെ ജൂലായ് 20 ന് മരണമടയുകയായിരുന്നു.  അദ്ദേഹത്തിന്റെ കുടുംബം ഫരീദാബാദിലാണ് താമസിക്കുന്നത്.