Delhi Cold Wave: ഡൽഹിയിൽ അതി ശൈത്യം, ശീതക്കാറ്റിന് സാധ്യത
ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ താപനില വളരെ മോശം അവസ്ഥയിലേക്ക് എത്തിയതോടെ രാജ്യ തലസ്ഥാനം അതി ശൈത്യത്തിലേക്ക്. സഫ്ദർജംഗ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 16.2 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില.
ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശീതക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കൊടും തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഡിസംബർ 25, 26 തീയതികളിൽ താപനില ഇനിയും കുറയുമെന്ന് ഐഎംഡി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...