ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ കടുത്ത അവഗണന സഹിച്ച് കഴിയുന്ന ജി 23 നേതാക്കളും  തന്റെ  പാത പിന്തുടർന്ന് ബിജെപിയിൽ ചേരുണമെന്ന്  അദ്ദേഹം പറഞ്ഞു.ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയുടെ സാന്നിദ്ധ്യത്തിലായിരുന്നു മാർവയുടെ പാർട്ടി പ്രവേശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസിലെ കുടുംബവാഴ്ചയ്‌ക്കെതിരെ രൂക്ഷവിമർശനം നടത്തിയാണ് മാർവ പാർട്ടി വിട്ടത്.പാർട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കുന്ന സാധാരണക്കാരെ നേതൃത്വം അവഗണിക്കുകയാണ്. നെഹ്രു കുടുംബത്തിന്റെ അടിമകളെയാണ് അവർക്ക് ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു. യാതൊരു വിശ്വാസ്യതയോ ജനപിന്തുണയോ ഇല്ലാത്ത വ്യക്തികൾക്ക് കോൺഗ്രസ് നേതൃത്വം അനർഹമായ അംഗീകാരങ്ങൾ നൽകി വില കളയുകയും കളയിക്കുകയും ചെയ്യുകയാണ്. ഇനിയും ഈ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും മാർവ ചൂണ്ടിക്കാട്ടി.


ഡൽഹി കോൺഗ്രസ് മുൻ ഉപാദ്ധ്യക്ഷനായിരുന്ന മാർവ, മൂന്ന് തവണ എം എൽ എ ആയിരുന്നു. ബിജെപിയിൽ ചേർന്ന ശേഷം പാർട്ടി ആസ്ഥാനത്ത് എത്തിയ അദ്ദേഹം ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.