കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം കടന്നു, മാസ്ക് വീണ്ടും നിർബന്ധമാക്കണമെന്ന് ഡൽഹി ഡോക്ടർമാർ
ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും അഞ്ച് ശതമാനം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈറസിന്റെ വ്യാപനം പരിശോധിക്കാനായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ഡൽഹിയിലെ ഡോക്ടർമാർ വ്യക്തമാക്കി. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരോട് പരിശോധന നടത്താനും പടരാതിരിക്കാൻ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ദേശീയ തലസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിൽ നിന്ന് 5.33 ശതമാനമായി ഉയർന്നതിനെ തുടർന്നാണിത്.
ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും അഞ്ച് ശതമാനം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈറസിന്റെ വ്യാപനം പരിശോധിക്കാനായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ഡൽഹിയിലെ ഡോക്ടർമാർ വ്യക്തമാക്കി. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരോട് പരിശോധന നടത്താനും പടരാതിരിക്കാൻ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ദേശീയ തലസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിൽ നിന്ന് 5.33 ശതമാനമായി ഉയർന്നതിനെ തുടർന്നാണിത്.
ശനിയാഴ്ച, നഗരത്തിൽ 461 കേസുകളാണ് രേഖപ്പെടുത്തിയത്. 5.33 ശതമാനം പോസിറ്റിവിറ്റി നിരക്ക്, രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഡൽഹിയിൽ 366 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പ്, ഫെബ്രുവരി 1ന് നഗരം 5.09 ശതമാനം പോസിറ്റീവ് നിരക്ക് റിപ്പോർട്ട് ചെയ്തിരുന്നു, ജനുവരി 31ന് ഇത് 6.2 ശതമാനമായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് ഡൽഹി സർക്കാർ ഏപ്രിൽ രണ്ടിന് നിർത്തിവച്ചിരുന്നു.
'കടുത്ത നിയന്ത്രണങ്ങളൊന്നും ആവശ്യമില്ല' എന്ന് പറഞ്ഞെങ്കിലും, കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള ആളുകൾ കോവിഡ് പരിശോധനയ്ക്ക് പോകുന്നില്ല. ഇപ്പോൾ, കേസുകളുടെ വർദ്ധനവും പോസിറ്റിവിറ്റി നിരക്ക് വീണ്ടും അഞ്ച് ശതമാനത്തിലേറെയും ഉള്ളതിനാൽ, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനയ്ക്ക് പോകാൻ ആളുകളോട് അഭ്യർത്ഥിക്കുന്നുവെന്ന് ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു.
Also Read: ഡൽഹി മോഡൽ നടപ്പാക്കാനൊരുങ്ങി പഞ്ചാബ്; എല്ലാ വീടുകളിലും സൗജന്യവൈദ്യുതി പ്രഖ്യാപിച്ച് AAP
കൂട്ടം ചേരൽ ഒഴിവാക്കണമെന്നും എല്ലാവരും മാസ്ക് ധരിക്കണമെന്നും മറ്റ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഏപ്രിൽ 20ന് നടക്കാനിരിക്കുന്ന ഡിഡിഎംഎ യോഗത്തിൽ കേസുകളുടെ വർദ്ധനവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുക്കുമ്പോൾ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...