Delhi-Dehradun Shatabdi Express ന് തീപിടിച്ചു, യാത്രക്കാർ സുരക്ഷിതർ
ട്രെയിന്റെ ഒരു കമ്പാർട്ട്മെന്റ് മുഴുവനും തീപിടിച്ച് നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയത് വൻ അപകടം ഒഴുവായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം. ട്രെയിന്റെ സി-4 കമ്പാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായത്.
Dehradun : ഉത്തരാഖണ്ഡിൽ വെച്ച് Delhi-Dehradun Shatabdi Express ന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് Uttarakhand ലെ കൻസ്രോയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടയത്.
ട്രെയിന്റെ ഒരു കമ്പാർട്ട്മെന്റ് മുഴുവനും തീപിടിച്ച് നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയത് വൻ അപകടം ഒഴുവായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം. ട്രെയിന്റെ സി-4 കമ്പാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായത്.
ALSO READ : Railways Starting All Trains : ഉടൻ ആരംഭിക്കുന്ന സർവ്വീസുകൾ ഏതൊക്കെയെന്ന് അറിയാം
ഡൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിന്റെ സി-4 കമ്പാർട്ട്മെന്റിൽ തീപിടിച്ചുയെന്നും ഷോർട്ട് സെർക്ക്യൂട്ടാണ് കാരണമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അഷോക് കുമാർ അറിയിച്ചു.
എല്ലാ യാത്രക്കാരെ ട്രെയിനിൽ സുരക്ഷതിമായി ട്രെയിനിൽ ഒഴിപ്പിച്ചു. മറ്റ് ആളാപായമൊന്നമില്ലെന്നും ഡിജിപി അറിച്ചു.
ALSO READ : Malabar Express ൽ തീപിടുത്തം ; പുക ഉയരുന്നത് യാത്രക്കാർ കാണാനിടയായത് വൻ ദുരന്തം ഒഴിവാക്കി
നേരത്തെ ജനുവരിയിൽ തിരുവനന്തപുരത്ത് നിന്ന് മംഗലപുരത്തേക്കുള്ള Malabar Expressന് ട്രെയിന് തീപിടിച്ചിരുന്നു. രാവിലെ 7.45ന് കൊല്ലം ഇടവ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു സംഭവം നടന്നത്. ട്രെയിന്റെ എഞ്ചിനോട് ചേർന്ന പാഴ്സൽ ബോഗിലായിരുന്നു തീപിടുത്തം ഉണ്ടായത്.
പുക ഉയരുന്ന് യാത്രക്കാർ കണ്ടതിനെ തുടർന്ന് ട്രെയിന്റെ ചങ്ങല വലിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കിയാണ് വൻ ദുരന്തം ഒഴുവാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക