Railways Starting All Trains : ഉടൻ ആരംഭിക്കുന്ന സർവ്വീസുകൾ ഏതൊക്കെയെന്ന് അറിയാം

1 /4

കോവിഡ് മൂലം നിശ്ചലമായ ട്രെയിൻ സർവ്വീസുകൾ ഉടൻ ആരംഭിക്കാൻ സാധ്യത. ഹോളിയുടെ പശ്ചാത്തലത്തിൽ കൂടുതൽ യാത്രക്കാരുണ്ടാവുമെന്നാണ് റെയിൽവേ കരുതുന്നത് ഇതിനായാണ് സർവ്വീസുകൾ പുന:രാരംഭിക്കുന്നത്.

2 /4

മുംബൈ പോലുള്ള ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന സബർബൻ,മെട്രോ ട്രെയിനുകൾ ജനുവരിയോടെ ഒാടി തുടങ്ങിയിരുന്നു. ഡൽഹിയിലും മെട്രോ സർവ്വീസുകൾ പുനരാരംഭിച്ചു കഴിഞ്ഞു. 704  ട്രെയിനുകൾ പശ്ചിമ റെയിൽവേക്കായും,706 എണ്ണം സെൻട്രൽ റെയിൽവേക്ക് വേണ്ടിയും ഒാടുന്നു.

3 /4

രാജധാനി,ജനശതാബ്ദിയുമടക്കമുള്ള വണ്ടികൾ ഇതോടെ ഒാടാനുള്ള സാധ്യതകൾ കൂടുതലാണ്. നിലവിൽ രാജ്യത്തുള്ളതിന്റെ 65 ശതമാനം ട്രെയിനുകൾ മാത്രമാണ് ഒാടുന്നത്. ഇതെല്ലാം പാസഞ്ചറുകളാണ്.

4 /4

ഏപ്രിലോടെ ഇത് നടപ്പാക്കാനാണ്  റെയിൽവേ ആലോചിക്കുന്നത്. ഹോളി ആകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാവുമെന്നാണ് സൂചന. മാർച്ച് ഒാടെ ഇതിൽ അന്തിമ തീരുമാനമെടുക്കാനാവുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വിശ്വസിക്കുന്നത്. 

You May Like

Sponsored by Taboola