CAA കലാപം: ഡല്‍ഹി വിടരുത്, ഗര്‍ഭിണിയായ സഫൂറയ്ക്ക് ജാമ്യം
CAA പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിനു ജാമ്യം.
ന്യൂഡല്‍ഹി: CAA പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിനു ജാമ്യം.
ഡല്‍ഹി ഹൈക്കോടതിയാണ് ഉപാധികളോടെ സഫൂറയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പതിനായിരം രൂപയുടെ ആള്‍ജാമ്യത്തിന്‍റെയും ഡല്‍ഹി വിടരുതെന്ന നിര്‍ദേശത്തിന്‍റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ആ ബിക്കിനി സീന്‍ ചിത്രത്തിന് അത്യാവശ്യമായിരുന്നു -ദീപ്തി സതി
മാനുഷിക പരിഗണനയുടെ പേരില്‍ ജാമ്യം അനുവദിക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സഫൂറയുടെ ജാമ്യാപേക്ഷ നേരത്തെ ഡല്‍ഹി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നു.
ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായിരിക്കവേയാണ് പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സഫൂറയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം.
-ജി.ദേവരാജന്
CAAയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഗൂഡാലോചന കുറ്റം ചുമത്തി ഏപ്രിലില്‍ ആണ് ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സഫൂറയെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, സഫൂറ സര്‍ഗാറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി പോലീസ്. ഒരു വര്‍ഷത്തിനിടെ 39 പേര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായത് കൊണ്ടുമാത്രം സഫൂറയ്ക്ക് ജാമ്യം നല്‍കാനാകില്ല എന്നുമാണ് പോലീസ് പറഞ്ഞത്.
ഇതതല്ല!! ഷീ ജിൻപി൦ഗിന് പകരം കിം ജോങ് ഉന്നിന്‍റെ കോലം കത്തിച്ച് ബിജെപി നേതാവ്
ഗര്‍ഭിണിയായ തടവുക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്താല്‍ വിട്ടയക്കാനാകില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പ്രത്യേക മുറിയില്‍ ഒറ്റയ്ക്കാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും ആവശ്യമായ ചികിത്സ ഇവിടെ ലഭ്യമാക്കുന്നുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.