വിജയ് ബാബു-ആന്‍ അഗസ്റ്റിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദീപ്തി സതി.
ഇപ്പോഴിതാ, വൈറലായ തന്‍റെ ബിക്കിനി ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ആദ്യ മറാത്തി ചിത്രമായ ലക്കിയിലെ ഒരു സീനായിരുന്നു അതെന്നും അതൊരു ഫോട്ടോഷൂട്ടായി ആളുകള്‍ തെറ്റിദ്ധരിച്ചതാണെന്നും താരം വെളിപ്പെടുത്തുന്നു.
ഷമ്മിയ്ക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പങ്കുവച്ച് ഹസിന്‍ ജഹാന്‍... വിമര്‍ശനം!
ആ സീന്‍ അഭിനയിക്കാന്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും പിന്നീട് ഡയറക്ടര്‍ ആ സീനിനെ കുറിച്ച് വിശദീകരിച്ചപ്പോള്‍ അംഗീകരിച്ചുവെന്നുമാണ് താരം പറയുന്നത്. സിനിമയില്‍ ആ സീന്‍ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആ ചിത്രം വൈറലാകുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
നെഗറ്റീവ് കമന്‍റുകള്‍ക്കൊപ്പം ഒരുപാട് പോസിറ്റീവ് കമന്‍റുകളും ഫോട്ടോയ്ക്ക് ലഭിച്ചതായും താരം പറയുന്നു. കൂടാതെ, വെറുതെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും സിനിമയ്ക്ക് ആവശ്യമെങ്കില്‍ ചെയ്യാന്‍ തയാറാണെന്നും അതെന്‍റെ കടമയാണെന്നും താരം പറയുന്നു.
'ആസ്വദിക്കാന്‍ മറ്റൊരു ജീവിതമുണ്ട്' വിരമിക്കല്‍ പ്രഖ്യാപിച്ച് WWE താരം അണ്ടര്‍ടേക്കര്‍!!
ലോക്ക്ഡൌണ്‍ കാലം ചിലവഴിക്കുന്നത് മുംബൈയിലെ വീട്ടിലാണെന്നും അമ്മയെ സഹായിക്കല്‍, സിനിമാ കാണല്‍, വര്‍ക്ക് ഔട്ട്, ഡാന്‍സ് തുടങ്ങിയവയാണ് ഇപ്പോഴത്തെ നേരം പോക്കലെന്നും താരം പറയുന്നു. മലയാളത്തിനു പുറമേ കന്നഡ, മറാത്തി, തമിഴ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ നായികയായി തിളങ്ങിയ ദീപ്തിയുടെ അച്ഛന്‍ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ മലയാളിയുമാണ്പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ഡ്രൈവിംഗ് ലൈസന്‍സാണ് ദീപ്തിയുടെ അവസാന ചിത്രം.