Delhi Heatwave: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമാകും, ആളുകളോട് വീടിനുള്ളിൽതന്നെ കഴിയാന്‍ അഭ്യർത്ഥിച്ച് IMD
ഉത്തരേന്ത്യയില്‍ ചൂട് അതിശക്തമാവുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകളോട് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്കിയിരിയ്ക്കുകയാണ്.
New Delhi: ഉത്തരേന്ത്യയില്‍ ചൂട് അതിശക്തമാവുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകളോട് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്കിയിരിയ്ക്കുകയാണ്.
വരും ദിവസങ്ങളില്‍ ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം വ്യാപകമാകും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പകല്‍ താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടുന്ന കടുത്ത ഉഷ്ണതരംഗം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും 'ഓറഞ്ച് അലർട്ട്' പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.
Also Read: Covid-19 fourth wave scare കോവിഡ് വ്യാപനം, തലസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
അടുത്ത 4-5 ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കൂടിയ താപനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. അടുത്ത 2 ദിവസങ്ങളിൽ മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പരമാവധി താപനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല എങ്കിലും ശേഷം 2-3 ഡിഗ്രി സെൽഷ്യസ് കുറയും, IMD യുടെ മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, ഡൽഹിയിലെ താപനില 44-46 ഡിഗ്രി സെൽഷ്യസ് ആയി തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം ജൂൺ 8 മുതൽ 9 വരെ തുടരും.
അതിനിടെ, ഡൽഹിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത ഉഷ്ണ തരംഗമാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിനും മുകളില്‍ എത്തിയിരുന്നു. ഈ വര്‍ഷം കടുത്ത വേനൽ ചൂടിന് ഡൽഹി സാക്ഷ്യം വഹിയ്ക്കുകയാണ്. ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ താപനില 47 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
രാജസ്ഥാനിലെ ഗംഗാനഗറിൽ 47.5 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. ഹരിയാനയിലെ ഹിസാറിൽ 46.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...