Delhi Heavy Rain: ഡല്‍ഹിയില്‍ കനത്ത മഴ, സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
Delhi Heavy Rain: കുട്ടികളുടെ സുരക്ഷയേക്കാൾ പ്രധാനം മറ്റൊന്നില്ല, ഡൽഹിയിലെ ലക്ഷക്കണക്കിന് രക്ഷിതാക്കൾ ഞങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്, അവരുടെ വിശ്വാസത്തിൽ ജീവിക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, അതിഷി പറഞ്ഞു.
New Delhi: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ജനജീവിതം താറുമാറായി. റോഡുകളില്‍ വെള്ളക്കെട്ടും വാഹനങ്ങളുടെ നീണ്ട നിരയും ദൃശ്യമാണ്.
സ്കൂള്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് തിങ്കളാഴ്ച സ്കൂളുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഡൽഹിയിൽ പെയ്യുന്ന പേമാരിയും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പും കണക്കിലെടുത്ത് സ്കൂളുകള്‍ക്ക് അവധി നല്‍കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. നിലവില്‍ തിങ്കളാഴ്ച ഒരു ദിവസത്തേയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. തിങ്കളാഴ്ചത്തെ കാലാവസ്ഥ കണ്ട ശേഷം സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രി അതിഷി വിദ്യാഭ്യാസ ഡയറക്ടറേറ്റിനും നിർദേശം നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴ ഇതുവരെ കാണാത്ത ഒരു സാഹചര്യമാണ് ഡൽഹിയിൽ സൃഷ്ടിച്ചിരിയ്ക്കുന്നത് എന്ന് അതിഷി പറഞ്ഞു. കനത്ത മഴ സ്കൂള്‍ കെട്ടിടത്തിന് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്തി യിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും വിദ്യഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളിലെ പരിശോധനയിൽ എന്തെങ്കിലും പോരായ്മയോ പ്രശ്‌നമോ കണ്ടെത്തിയാൽ ഉടൻ അത് പരിഹരിക്കണം എന്നും അവ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്തരവ് ഉടൻ പാലിക്കണമെന്നും ഞായറാഴ്ച രാത്രി തന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും അവര്‍ വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷയേക്കാൾ പ്രധാനം മറ്റൊന്നില്ല, ഡൽഹിയിലെ ലക്ഷക്കണക്കിന് രക്ഷിതാക്കൾ ഞങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്, അവരുടെ വിശ്വാസത്തിൽ ജീവിക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, അതിഷി പറഞ്ഞു.
അതേസമയം, ഡല്‍ഹിയോട് ചേര്‍ന്നുള്ള ഗുരുഗ്രാമിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിന്‍റെ പല ഭാഗങ്ങളിലും ഞായറാഴ്ച കനത്ത വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. ഇതോടെ കോർപ്പറേറ്റ് സ്ഥാപനങ്ങളോട് തിങ്കളാഴ്ച WFH നിര്‍ദ്ദേശിക്കാന്‍ ഭരണകൂടം നിർദ്ദേശിച്ചു.
ഗുരുഗ്രാം ഡപ്യൂട്ടി കമ്മീഷണർ നിശാന്ത് കുമാർ യാദവ് ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും അവശ്യ ജോലികൾക്ക് മാത്രം പുറത്തിറങ്ങാനും അഭ്യർത്ഥിച്ചു. മഴ മാറിയാലുടൻ വെള്ളക്കെട്ടുള്ള റോഡുകൾ വൃത്തിയാകക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഉച്ചവരെ 150 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്.
നിരവധി സിവിൽ ഏജൻസികൾ പമ്പുകൾ ഉപയോഗിച്ച് വെള്ളക്കെട്ടുള്ള റോഡുകൾ വൃത്തിയാക്കുന്നുണ്ട്. അതേസമയം, കൃത്യസമയത്ത് അഴുക്കുചാലുകള്‍ വൃത്തിയാക്കാത്തതിന് ഗുരുഗ്രാം നിവാസികൾ മുനിസിപ്പൽ കോർപ്പറേഷൻ ഗുരുഗ്രാമിനെയും (എംസിജി) ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയെയും രൂക്ഷമായി വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...