ബ്ലാക്ക് ഫംഗസ് മരുന്നുകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി; അനുമതി നൽകിയത് കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ
ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി മരുന്ന് ആവശ്യമാണെന്നും തീരുവ ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ഗൗരവമായി ചിന്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു
ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്ന് ഇറക്കുമതി ചെയ്യാൻ ഡൽഹി ഹൈക്കോടതിയുടെ (Delhi High Court) അനുമതി. കേന്ദ്ര സർക്കാർ നികുതി സംബന്ധിച്ച് വ്യക്തത വരുത്തുന്നത് വരെയാണ് ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി (Import) ചെയ്യാൻ അനുമതിയുള്ളത്.
ബ്ലാക്ക് ഫംഗസ് (Black Fungus) അഥവാ മ്യൂകോർമൈക്കോസിസ് ബാധിച്ച് നിരവധി പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി മരുന്ന് ആവശ്യമാണെന്നും തീരുവ ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ഗൗരവമായി ചിന്തിക്കണമെന്നും കോടതി (Court) ആവശ്യപ്പെട്ടു. ഇറക്കുമതി തീരുവ എഴുതിത്തള്ളുന്നില്ലെങ്കിൽ നികുതി നൽകുമെന്ന് ബോണ്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ALSO READ: Pfizer Vaccine ഇന്ത്യയിൽ ഇപ്പോൾ കണ്ട വരുന്ന കോവിഡ് വകദേഭത്തെയും പ്രതിരോധിക്കുമെന്ന് നിർമ്മാതാക്കൾ
രാജ്യത്ത് ഇതുവരെ 11,717 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതർ ഉള്ളത്. കേരളത്തിൽ മ്യൂകോർമൈക്കോസിസ് ബാധിച്ച് ഒൻപത് പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് കേരളത്തിൽ 36 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഇതുവരെ 2,770 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 2,859, ആന്ധ്രയിൽ 768 എന്നിങ്ങനെയാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ കണക്കുകൾ.
മണ്ണിലും വായുവിലും കാണപ്പെടുന്ന മ്യൂകോർമൈസെറ്റ്സ് ഇനത്തിൽപ്പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. കൊവിഡ് വന്നതിന് ശേഷമുള്ള പ്രതിരോധ ശേഷിക്കുറവ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകുന്നു. പ്രമേഹ രോഗികളും മറ്റ് രോഗാവസ്ഥയുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറവായിരിക്കുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും ബ്ലാക്ക് ഫംഗസ് ബാധക്ക് കാരണമാകുന്നു.
മൂക്കിലാണ് പ്രധാനമായും ഫംഗസ് ബാധ കാണുന്നത്. പിന്നീട് തലയോട്ടിക്കുള്ളിലെ അറകളിലേക്ക് പടരും. പിന്നീട് കണ്ണിലേക്കും തലച്ചോറിലേക്കും എത്തും. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാകില്ലെന്നതും വെല്ലുവിളിയാണ്. മൂക്കൊലിപ്പ്, മൂക്കിലെ രക്തസ്രാവം, വരൾച്ച എന്നിവ പ്രാഥമിക ലക്ഷണങ്ങളാണ്. തലവേദന, പല്ലുവേദന, പല്ലിന് ബലക്ഷയമോ തരിപ്പോ തോന്നുക, കണ്ണിനും പോളകൾക്കും വീക്കം, കാഴ്ച തടസ്സപ്പെടുന്നതായി തോന്നുക എന്നിവയും ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...