Manish Sisodia Update: വീണ്ടും ജയിലില്‍ തന്നെ..!! മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി
Manish Sisodia Update: മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
New Delhi: ഡല്‍ഹി മദ്യ അഴിമതി കേസില്‍ കുടുങ്ങിയ മനീഷ് സിസോദിയ അഴിയ്ക്കുള്ളില്‍ തന്നെ.. മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read: Chaitra Navratri 2023: നവരാത്രി ആചരണം മാർച്ച് 22 മുതല്‍, കലശം സ്ഥാപിക്കാനുള്ള ശുഭസമയം അറിയാം
നിലവിൽ മാർച്ച് 22 വരെ ഇഡി റിമാൻഡിലാണ് സിസോദിയ. മദ്യ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതോടെ ജാമ്യത്തിനായി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സമീപിക്കാന്‍ നിര്‍ദ്ദേശിയ്ക്കുക യായിരുന്നു സുപ്രീംകോടതി ചെയ്തത്. ഇതോടെ നിയമത്തിന്‍റെയും CBI, ED തുടങ്ങിയവയുടെ വലയില്‍ പ്പെടുകയായിരുന്നു സിസോദിയ.
Also Read: Kisan Mahapanchayat Update: മോദി സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ മുന്നോട്ട് വച്ച് ആയിരക്കണക്കിന് കർഷകർ
ഡല്‍ഹി മദ്യ അഴിമതി കേസില്‍ മുന്‍ ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയ ഉൾപ്പെടെ 12 പേരെ കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യനയക്കേസിൽ ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. GNCTDയുടെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ ഇഡി കസ്റ്റഡിയിലാണ് ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേടുകൾ ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടത്.
അതിനിടെ കഴിഞ്ഞ ദിവസം മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
FBU അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. ഫീഡ്ബാക്ക് യൂണിറ്റിന്‍റെ (Feed Back Unit - FBU) രൂപീകരണത്തിലും നിയമനത്തിലും മനീഷ് സിസോദിയ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ സിസോദിയക്കെതിരെ ഒരു പുതിയ കേസുകൂടി സിബിഐ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...