New Delhi: വിവാദമായ  ഡൽഹി മദ്യനയ കേസിൽ നിര്‍ണ്ണായകമായ രണ്ടാമത്തെ അറസ്റ്റ്., ഡൽഹി എക്‌സൈസ് അഴിമതിക്കേസിൽ ചൊവ്വാഴ്ച വിജയ് നായർ  അറസ്റ്റിലായതിന് പിന്നാലെ ഇഡി വൻ നടപടി സ്വീകരിക്കുകയും രണ്ടാം പ്രതി സമീർ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇൻഡോ സ്പിരിറ്റ്‌സിന്‍റെ  എംഡിയാണ് സമീർ മഹേന്ദ്രു.  അടുത്തിടെ സമീർ മഹേന്ദ്രുവിന്‍റെ  ഡൽഹിയിലെ വസതിയിലും ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. രാധ ഇൻഡസ്ട്രീസിന്‍റെ  രാജേന്ദ്ര പ്ലേസിലെ യൂക്കോ ബാങ്കിന്‍റെ  അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ട്രാൻസ്ഫർ ചെയ്തെന്നാണ് സമീർ മഹേന്ദ്രുവിന്‍റെ പേരിലുള്ള  ആരോപണം.


Also Read:  Delhi Liquor Scam: ഡല്‍ഹി മദ്യ അഴിമതിയില്‍ മലയാളിയും..!! മനീഷ് സിസോദിയയുടെ സഹായി വിജയ് നായര്‍ അറസ്റ്റില്‍ 


കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് സമീര്‍  മഹേന്ദ്രുവിനെതിരെ നടപടിയെന്നാണ് സൂചന.  ഈ കേസില്‍ സമീറിനെ നിരവധി തവണ ED യും  CBI യും ചോദ്യം ചെയ്തിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന്  ഡൽഹി കോടതിയിൽ ഹാജരാക്കും. 


 ഇതേ കേസിലെ മറ്റൊരു പ്രധാന പ്രതിയും ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ  കൂട്ടാളിയുമായ വിജയ്‌  നായരെ ചൊവ്വാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി മുന്‍ സി.ഇ.ഒ ആണ് വിജയ്‌ നായര്‍.  കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി CBI ആസ്ഥാനത്ത് വിളിപ്പിച്ച ഇയാളെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.  


വിജയ് നായർ മുഖേന മദ്യക്കച്ചവട ഉടമയിൽ നിന്ന് വന്‍തുക  കൈക്കൂലി വാങ്ങിയെന്നാണ് സി.ബി. യുടെ കണ്ടെത്തല്‍.  വിജയ് നായർ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 15 പേരുടെ പേരിലുള്ള ഡൽഹി എക്‌സൈസ് പോളിസി കേസിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസില്‍ മുഖ്യ പ്രതി ഡല്‍ഹി അപ്പ്‌ മുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്.  


കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുകയാണ്.  


അതേസമയം, രണ്ടു പ്രമുഖരുടെ അറസ്റ്റ് ആം ആദ്മിയും BJP യും  തമ്മിലുള്ള  വാക് പോര് കൂടുതല്‍ ശക്തമാക്കിയിരിയ്ക്കുകയാണ്. വിജയ് നായരുടെ അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാർട്ടി (AAP) രംഗത്ത് വന്നിരുന്നു. ഏതാനും ദിവസം മുമ്പ് വിജയ് നായരെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്നും മനീഷ് സിസോദിയയുടെ പേര്  പറയാന്‍ സമ്മർദം ചെലുത്തിയെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.  അതിന് വിസമ്മതിച്ചപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പാര്‍ട്ടി പറഞ്ഞു. 


എന്താണ് ഡല്‍ഹി  മദ്യ നയ കേസ് ?


ഡല്‍ഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. ഇടപാടില്‍ ഇവര്‍ കോടികള്‍ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.