Delhi-Mumbai Expressway: ഡൽഹി-മുംബൈ ദൂരം പകുതിയാകും! യാത്ര 24 മണിക്കൂറിനുപകരം ഇനി 12 മണിക്കൂർ മതി
Delhi-Mumbai Expressway: 2019 മാർച്ച് 9 ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ശിലാസ്ഥാപനം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു. 8 ലൈനുള്ള ഈ എക്സ്പ്രസ് വേയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ നടന്നത്. 1380 കിലോമീറ്ററിൽ 1200 കിലോമീറ്ററിലാണ് പണി നടക്കുന്നത് അതിൽ 375 കിലോമീറ്റർ റോഡ് പൂർത്തിയായി.
ന്യുഡൽഹി: Delhi-Mumbai Expressway: ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ (Delhi-Mumbai Expressway) നിർമ്മാണത്തിനു ശേഷം ഡൽഹിയും മുംബൈയും തമ്മിലുള്ള 24 മണിക്കൂർ യാത്ര 12 മണിക്കൂറിനുള്ളിൽ പൂർത്തിയാകും.
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാത പൂർത്തിയാക്കുന്ന ജോലികൾ ഇപ്പോൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. 2023 മാർച്ചോടെ ഈ എക്സ്പ്രസ് വേ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari) വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
സമയപരിധിക്ക് മുമ്പ് എക്സ്പ്രസ് വേ തയ്യാറാകും: ഗഡ്കരി
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ കണക്കെടുക്കാൻ വന്ന ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രസകരമായ ഒരു കാര്യം പറഞ്ഞു എന്തെന്നാൽ വിവാഹത്തിന് ശേഷം മഹാരാഷ്ട്രയിൽ റോഡ് നിർമ്മിക്കുമ്പോൾ വഴിയിൽ വന്നിരുന്ന അമ്മായിയമ്മമാരുടെ വീടും പൊളിക്കേണ്ടിവന്നുവെന്നായിരുന്നു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയെക്കുറിച്ച് (Delhi-Mumbai Expressway) അദ്ദേഹം പറഞ്ഞത് ഈ എക്സ്പ്രസ് വേ പറഞ്ഞിരിക്കുന്ന സമയത്തിന് അതായത് 2023 മാർച്ചിന് മുൻപ് തന്നെ തയ്യാറാകുമെന്നാണ്.
375 കിലോമീറ്റർ എക്സ്പ്രസ് വേ തയ്യാറാണ്
2019 മാർച്ച് 9 ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ശിലാസ്ഥാപനം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു. 8 വരികളുള്ള ഈ എക്സ്പ്രസ് വേയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ നടക്കുന്നത്. 1380 കിലോമീറ്ററിൽ 1200 കിലോമീറ്ററിലാണ് പണി നടക്കുന്നത് അതിൽ 375 കിലോമീറ്റർ റോഡ് പൂർത്തിയായി. ഈ അതിവേഗ പാത നിർമ്മിക്കാൻ മൊത്തം 98 ആയിരം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ഡൽഹി-മുംബൈയുടെ ദൂരം പകുതിയാകും.
എക്സ്പ്രസ് വേ 6 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും
ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് ഈ അതിവേഗ പാത കടന്നുപോകുന്നത്. ഈ അതിവേഗ പാത കാരണം, ജയ്പൂർ, കിഷൻഗഡ്, അജ്മീർ, കോട്ട, ചിറ്റോർഗഡ്, ഉദയ്പൂർ, ഭോപ്പാൽ, ഉജ്ജയിൻ, ഇൻഡോർ, അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളിൽ എത്തിച്ചേരാനും എളുപ്പമാണ്.
Also Read: SpaceX Inspiration 4: ചരിത്രം കുറിച്ച് ബഹിരാകാശ ടൂറിസത്തിന് തുടക്കം; ആദ്യ സംഘം പുറപ്പെട്ടു
പരിസ്ഥിതിയെ പ്രത്യേകം ശ്രദ്ധിച്ചു
ഒരു കണക്ക് പ്രകാരം ഈ എക്സ്പ്രസ് വേയുടെ നിർമാണം മൂലം ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള ദൂരം 130 കിലോമീറ്റർ കുറയും. ഇത് 320 ദശലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കുകയും 850 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) ഉദ്‌വമനം കുറയ്ക്കുകയും ചെയ്യും.
എക്സ്പ്രസ് വേയിൽ 20 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും. അത് പരിസ്ഥിതിക്ക് ഗുണം ചെയ്യും. ഇത് വായുവിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. വനപ്രദേശങ്ങളും വന്യജീവികളും മനസ്സിൽ വച്ചുകൊണ്ട് 3 മൃഗങ്ങളും 5 മേൽപ്പാലങ്ങളും നിർമ്മിക്കുന്നു, അതായത് ഈ അതിവേഗപാതയ്ക്ക് താഴെ നിന്നും മുകളിൽ നിന്നും വന്യമൃഗങ്ങൾക്കും സഞ്ചാരം നടത്താം.
24 മണിക്കൂറിന് പകരം 12 മണിക്കൂറിൽ യാത്ര പൂർത്തിയാകും
ഈ പദ്ധതി രാജ്യത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ്. 12 ലക്ഷം ടൺ സ്റ്റീൽ ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിക്കും. യാത്രയുടെ ദൈർഘ്യം 24 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറയും. ഈ അതിവേഗപാത മറ്റ് ഹൈവേകളിലെ തിരക്ക് കുറയ്ക്കുകയും ഡൽഹിയിൽ വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണവും കുറയ്ക്കാനും സഹായിക്കും. ബസ്സുകളും ട്രക്കുകളും ഈ എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടിക്കും.
എക്സ്പ്രസ് വേയുടെ സവിശേഷതകൾ
ഈ എക്സ്പ്രസ് വേയിൽ ടോൾ പിരിവ് റേഡിയോ ഫ്രീക്വൻസ, ഐഡന്റിഫിക്കേഷൻ ടെക്നോളജി വഴിയായിരിക്കും. ഇതിൽ 2 ഇടനാഴികൾ പ്രത്യേകം നിർമ്മിക്കുന്നു. ഇപ്പോൾ 8 വരികൾ ഒരുങ്ങുകയാണെന്നും ആവശ്യമെങ്കിൽ 12 വരികൾ നിർമ്മിക്കാമെന്നും NHAI പറയുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 50 ലക്ഷം ദിവസത്തെ തൊഴിൽ സൃഷ്ടിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA