Wrestlers Protest Update: വാക്ക് `പാലിച്ച് ഡല്‍ഹി പോലീസ്!! ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ 1000 പേജുള്ള കുറ്റപത്രം സമര്‍പിച്ചു. ജൂലൈ 1 ന് വാദം കേള്‍ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ  ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 


Also Read:  Dhan Lakshmi Yog: ഈ രാശിക്കാര്‍ സമ്പന്നര്‍!! ധന ലക്ഷ്മി യോഗം നല്‍കും ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും കൃപയും  


ജൂണ്‍ 7 ന്  കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തിതാരങ്ങളുമായി നടത്തിയ ചർച്ചയില്‍ 15 ന് മുൻപ് അന്വേഷണം പൂർത്തിയാക്കാമെന്ന ഉറപ്പ് ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയിരുന്നു. കേന്ദ്ര കായിക മന്ത്രി ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ ജൂണ്‍ 15 നകം തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.


Also Read:  Kolkata Airport Fire Update: കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ AAI അന്വേഷണം ആരംഭിച്ചു


അന്വേഷണത്തിന്‍റെ ഭാഗമായി താരങ്ങള്‍ ആരോപിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങളുടെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് ഡല്‍ഹി പോലീസ്  കത്തയച്ചിരുന്നു. ടൂര്‍ണമെന്‍റു കളുടെ ഫോട്ടോകളും വീഡിയോകളും മത്സരത്തിനിടെ ഗുസ്തി താരങ്ങള്‍ താമസിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടായിരുന്നു കത്ത്.


പ്രത്യേക അന്വേഷണ സംഘം കേസില്‍ 180 ലധികം പേരെ ചോദ്യം ചെയ്യുകയും BJP MP ബ്രിജ് ഭൂഷന്‍റെ വസതിയില്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കളുടെയും ജീവനക്കാരുടെയും സഹപ്രവര്‍ത്തകരുടെയും  സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെട്ടുത്തുകയുംചെയ്തിരുന്നു. ഇതിനിടെ, കര്‍ഷക സംഘടനകളും പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ പ്രതിഷേധം പുതിയ വഴിത്തിരിവില്‍ എത്തി. 


ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം മൂന്ന് തവണ അദ്ധ്യക്ഷ പദവിയിലിരുന്ന ബ്രിജ് ഭൂഷനെ ഇനിയുള്ള WFI യുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ആവശ്യങ്ങള്‍ കേന്ദ്ര കായികമന്ത്രി പൂര്‍ണമായും അംഗീകരിച്ചെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ സമരം ജൂണ്‍ 15 വരെ നിര്‍ത്തിവച്ചിരുന്നു. നിശ്ചിത കാലയളവില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ തീവ്രമാക്കും എന്ന്  ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.  


ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡനാരോപണ കേസില്‍ ഡല്‍ഹി പോലീസും കേന്ദ്ര സര്‍ക്കാരും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ അടക്കം സാമൂഹിക രാഷ്ട്രീയ മേഖലയില്‍പ്പെട്ട നിരവധി പ്രമുഖര്‍ രംഗത്ത് എത്തുകയും സംഭവം സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തതോടെ കേസിന്‍റെ ഗതി മാറുകയായിരുന്നു.  ഒടുവില്‍ പറഞ്ഞ തിയതിയില്‍ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച്‌ മുഖം രക്ഷിക്കുകയാണ് ഡല്‍ഹി പോലീസ്...!!



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.