ഡൽഹിയിലും പ്രതിഷേധം ശക്തം; ഗതാഗത മാർഗനിർദേശങ്ങൾ പുറത്തിറക്കി Delhi Police
യുപി സർക്കാരിനെതിരെ ഡൽഹിയിൽ പോലും പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് സിപിഎം ആരോപിച്ചു
ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട (Farmers died) സംഭവത്തിൽ തലസ്ഥാനത്തും ശക്തമായ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. യുപി സർക്കാരിനെതിരെ ഡൽഹിയിൽ പോലും പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് സിപിഎം (CPM) ആരോപിച്ചു.
അതേസമയം, ലഖിംപൂർ ഖേരിയിലെ അക്രമസംഭവങ്ങളിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട നാല് കർഷകരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ വീതവും ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് ഗവൺമെന്റ് അറിയിച്ചു.
ALSO READ: Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
ലഖിംപൂർ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ലഖിംപൂരിൽ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ 14 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എൻഎച്ച് 24ഉം എൻഎച്ച് 9ഉം അടച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഗാസിയാബാദിലേക്ക് ആനന്ദ് വിഹാർ വഴിയും നോയിഡയിലേക്ക് ഡിഎൻഡി വഴിയും പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഡൽഹി-യുപി അതിർത്തിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഉത്തർപ്രദേശിന്റെ മറ്റ് അതിർത്തികളിൽ പരിശോധന ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...