Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

Lakhimpur-Kheri Violence: ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിലെന്ന് സൂചന.   

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 08:18 AM IST
  • പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
  • കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ പ്രിയങ്കയെയാണ് അറസ്റ്റിലായത്
  • ഇന്നലെ രാത്രി ലഖ്‌നൌവില്‍ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു
Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ലഖിംപൂർ ഖേരി: Lakhimpur-Kheri Violence: ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിലെന്ന് സൂചന. 

ഇന്നലെ രാത്രി ലഖ്‌നൌവില്‍ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ലഖിംപൂര്‍ഖേരിയിലേക്ക് (Lakhimpur-Kheri Violence) നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം. പ്രിയങ്ക ഗാന്ധി  ലഖിംപൂര്‍ ഖേരിയിലെത്തിയെന്നായിരുന്നു നേരത്തെ എഐസിസി ട്വീറ്റ് ചെയ്തത്. പക്ഷെ  പ്രിയങ്ക അറസ്റ്റിലായെന്നാണ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രിനിവാസ് ബി. വിയുടെ ട്വീറ്റ്.  

Also Read: Lakhimpur Kheri Violence: മരണം 8 ആയി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

 

ഇതിനിടയിൽ പ്രിയങ്കയെ അറസ്റ്റ് ചെയ്‌തെന്ന് യുപി കോണ്‍ഗ്രസ് ഘടകവും സ്ഥിരീകരിച്ചു. അറസ്റ്റിലായ പ്രിയങ്കയെ സീതാപൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായാണ് വിവരം. ഇതിനിടയിൽ പൊലീസിനോട് സംസാരിക്കുന്ന പ്രിയങ്കയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്ഥലത്ത് ഇന്റര്‍നെറ്റ് നിരോധനമുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന് സമയമെടുക്കും. 

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (Keshav Prasad Maurya) ലഖിംപൂർ ഖേരിയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ ഗ്രാമമായ ബൻവീർപൂരിലേക്ക് പോവുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ അജയ് മിശ്രയുടെ (Ashish Mishra) മകൻ ആശിഷ് മിശ്ര വാഹനവുമായി വരുകയായിരുന്നു ആ സമയം ആശിഷ് മിശ്രയുടെയും അയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളേയും കർഷകർ തടയുകയും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.

Also Read: Farmers Died | യുപിയിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി; രണ്ട് കർഷകർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കർഷകരിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര (Ashish Mishra) ഡ്രൈവറോട് വണ്ടിയുടെ വേഗത വർദ്ധിപ്പിച്ച് ഓടിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില കർഷകർ കാറിന് മുന്നിലേക്ക് ചാടിവീഴുകയും ഇതുമൂലം 8 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.  സംഭവത്തിൽ ക്ഷുഭിതരായ കർഷകർ മന്ത്രിയുടെ മകന്റെ രണ്ട് വാഹനങ്ങളും കത്തിച്ചു.

സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ 4 പേർ അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരാണെന്ന് കേന്ദ്ര  സഹമന്ത്രി അജയ് മിശ്ര സീ മീഡിയയുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. മാത്രമല്ല ഇവർ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും 4 പേരെ അടിച്ചു കൊലപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. കൂടാതെ സംഭവം നടക്കുന്ന സമയത്ത് തന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനുള്ള വീഡിയോ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News