ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രൈമറി സ്‌കൂളുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാൾ . കൂടാതെ കായിക മത്സരങ്ങളും മറ്റും നടത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രൈമറി ക്ലാസുകൾ മാത്രമാണ് നിലവിൽ ഓൺലൈനിലേക്ക് മാറ്റിയിട്ടുള്ളത്. സെക്കണ്ടറി ക്ലാസ്സുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇനിയും ഉണ്ടായിട്ടില്ല. നിലവിൽ നവംബർ 8 വരെയാണ് സ്കൂളുകൾ അടച്ചിടുന്നത്. ദേശീയ തലസ്ഥാന മേഖലയിൽ എയർ ക്വാളിറ്റി ഇൻഡക്സ് 500 പോയിന്റുകൾ കടന്ന സാഹചര്യത്തിലാണ് തീരുമാനം. വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് കുട്ടികൾ ഉൾപ്പടെയുള്ള നിരവധി പേർ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്ന് അറിയിച്ച് രംഗത്ത് വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നോയിഡയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 562 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. , സ്‌കൂളുകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും പരിസ്ഥിതി പ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. "കുട്ടികൾ നിങ്ങൾക്ക് വോട്ട് ചെയ്യില്ലെന്ന് അറിയാം, എന്നിരുന്നാലും എല്ലാ സ്കൂളുകളും ഉടൻ അടച്ചുപൂട്ടാൻ ഡൽഹി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," പരിസ്ഥിതി പ്രവർത്തകനായ വിംലേന്ദു ഝാ ട്വിറ്ററിൽ കുറിച്ചു. "500+ എക്യുഐ ശ്വസിക്കുന്നത് അസാധാരണമാണ്, മൂന്ന് കുട്ടികളിൽ ഒരാൾക്ക് വീതം ഇതിനകം ശ്വാസകോശ സംബന്ധമായ വെല്ലുവിളികൾ ഉണ്ട്." മലിനീകരണം നേരിടാൻ പഞ്ചാബിലെയും ഡൽഹിയിലെയും സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ പറഞ്ഞു.


ALSO READ: Delhi's air quality: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് രക്ഷിതാക്കൾ


ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണ്ടെത്തലുകൾ അനുസരിച്ച്, നഗരത്തിന്റെ ചില ഭാ​ഗങ്ങളിൽ വായു ​ഗുണനിലവാര സൂചിക 800 കവിഞ്ഞു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അസാധാരണമായി ഉയർന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് വ്യാഴാഴ്ച വൈകിട്ട് തലസ്ഥാനത്തേക്ക് അവശ്യസാധനങ്ങളുമായി വരുന്ന ഡീസൽ ട്രക്കുകളുടെ പ്രവേശനം നിരോധിച്ചു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലേക്ക് താഴ്ന്നു. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി എല്ലാ ശൈത്യകാലത്തും ഡൽഹി മാറുകയാണ്. തണുപ്പ്, നിർമാണ പ്രവർത്തനങ്ങളുടെ പൊടികൾ, വാഹനങ്ങളുടെ പുറന്തള്ളൽ, അടുത്ത വിളവെടുപ്പിനായി വയലുകൾ വൃത്തിയാക്കാൻ അയൽ സംസ്ഥാനങ്ങളിൽ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള പുക എന്നിവയാണ് ഇതിന് കാരണം.


താഴ്ന്ന താപനിലയും കാറ്റ് കുറവുള്ളതും കാറ്റിന്റെ ദിശ മാറുന്നതും കാലാകാലങ്ങളിൽ വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നു. വായു മലിനീകരണം തടയുന്നതിനായി ഡൽഹിയിൽ ഈ ആഴ്ച നിർമാണ പ്രവൃത്തികളും, കെട്ടിടം പൊളിക്കുന്ന ജോലികളും, കാർ, മോട്ടോർ സൈക്കിൾ യാത്രകളും കുറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടു. സാധ്യമാകുമ്പോൾ വർക്ക് ഫ്രം ഹോം സ്വീകരിക്കാനും, വീട്ടിൽ കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം കുറയ്ക്കാനും സർക്കാർ ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.