New Delhi : ഡൽഹി വായു മലിനീകരണത്തിന് (Delhi Air Pollution) പരിഹാരമായി ഉദ്യോഗസ്ഥരോട്  വർക്ക് ഫ്രം ഹോം (Work From Home) ചെയ്യാൻ ആവശ്യപ്പെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ (Central Government) അറിയിച്ചു. സുപ്രീം കോടതിയെയാണ് (Supreme Court) കേന്ദ്ര സർക്കാർ വിവരം അറിയിച്ചത്. മാത്രമല്ല ഡൽഹിയിലും പ്രദേശങ്ങളും വർക്ക് ഫ്രം ഹോം വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തിൽ പ്രവർത്തനങ്ങളിൽ വളരെയധികം തടസങ്ങൾ നേരിട്ടിരുന്നുവെന്നും, ഇത് സാധാരണ നിലയിലേക്ക് എത്തിയിട്ട് കുറച്ച് ദിവസങ്ങളെയായിട്ടില്ലെന്നും സർക്കാർ പറഞ്ഞു. വീണ്ടും വർക്ക് ഫ്രം ഹോമിലേക്ക് കടക്കുന്നത് വീണ്ടും സർക്കാർ നടപടികൾക്ക് തടസം ഉണ്ടാക്കുമെന്നും വ്യക്തമാക്കും.


ALSO READ: Delhi Air Pollution : തീവ്രമായ വായു മലിനീകരണം : ഡൽഹിയിൽ സ്കൂളുകളും കോളേജുകളും അടച്ചു, ഓഫീസുകളിൽ 50% പേർക്ക് വർക്ക് ഫ്രം ഹോം


ഡൽഹിയിലെയും (Delhi) സമീപ നഗരങ്ങളിലെയും എല്ലാ സ്‌കൂളുകളും (School) കോളേജുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചു. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (Air Quality Management Commission) ചൊവ്വാഴ്ച രാത്രിയോടെയാണ് വിവരം അറിയിച്ചത്. ഡൽഹിയിൽ വായുമലിനീകരണം (Air Pollution) അതിരൂക്ഷമായ സാഹചര്യത്തിൽ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.


ALSO READ: Delhi Pollution : വായുമലിനീകരണം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കർ സുപ്രീം കോടതിയിൽ


 


  ദീപാവലി മുതൽ ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി മാറിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് ലോക്ക്ഡൗണിന്റെ സമയത്തേത് പോലെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് സാധ്യത. കൂടാതെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഓഫീസുകൾ 50 ശതമാനം ആളുകൾ വർക്ക് ഫ്രം ഹോം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 


ALSO READ: Delhi air quality | ഡൽഹിയിൽ വായു മലിനീകരണം ​അതിരൂക്ഷം; സുപ്രീംകോടതി സാഹചര്യങ്ങൾ പരിശോധിക്കും


ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ പ്രദേശങ്ങളിലാണ് ഓഫീസുകളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം നല്കാൻ  എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ  ആവശ്യപ്പെട്ടത്. നവംബര് 21 വരെ വർക്ക് ഫ്രം ഹോം നൽകാനാണ് നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.