ഡൽഹി: ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം (Delhi air quality) വളരെ മോശം നിലയിൽ തുടരുന്നു. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ ഉൾപ്പെടെ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ (Restrictions) പ്രഖ്യാപിച്ചിട്ടുണ്ട്. വായു ഗുണനിലവാരം (Air quality) സംബന്ധിച്ച സാഹചര്യം സുപ്രീംകോടതി (Supreme court) പരിശോധിക്കും.
രാജ്യ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും വായു ഗുണനിലവാര സൂചിക (AQI) 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നതിനാൽ ഗുരുതര സാഹചര്യമാണ് നേരിടുന്നത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) അനുസരിച്ച്, ഡൽഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) രാവിലെ 6:20 ന് 318 ആയിരുന്നു.
ALSO READ: Delhi Air Pollution|ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ
ഡൽഹി സർവ്വകലാശാലയുടെ നോർത്ത് കാമ്പസ് ഏരിയയിലെ എക്യുഐ 333 ആയിരുന്നപ്പോൾ മഥുര റോഡ് 329 എക്യുഐ റിപ്പോർട്ട് ചെയ്തു. പൂസ റോഡിൽ 313 ഉം ഐഐടി ഡൽഹിയിൽ 302 ഉം രേഖപ്പെടുത്തി. 0-50 എയർ ക്വാളിറ്റി ഇൻഡക്സ് "നല്ലത്", 51-100 "തൃപ്‌തികരം", 101-200 "മിതമായതും", 201-300 "മോശം", 301-400 "വളരെ മോശം" എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്നത്.
ഹരിയാനയിലെയും പഞ്ചാബിലെയും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞതിനാൽ ഡൽഹിയിൽ ഞായറാഴ്ച 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക 330 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 437 ആയിരുന്നു. മലിനീകരണ തോത് കുറയ്ക്കുന്നതിനായി ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന നിർദേശം സർക്കാർ സുപ്രീംകോടതിയെ അറിയിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
ALSO READ: Delhi Air Pollution : ഡൽഹി വായു മലിനീകരണം : വീടുകളിലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി
മലിനീകരണ തോത് ഉയരുന്നതിനെ "അടിയന്തര സാഹചര്യം" എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ശനിയാഴ്ച ദേശീയ തലസ്ഥാനത്ത് ലോക്ക്ഡൗൺ കർശനമാക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന്, തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പരീക്ഷ നടക്കുന്നത് ഒഴികെയുള്ള സ്കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടച്ചിടുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവരൊഴികെ എല്ലാ സർക്കാർ ഓഫീസുകളും ഏജൻസികളും സ്വയംഭരണ സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ 17 വരെ തലസ്ഥാനത്ത് യാതൊരു വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും അനുവദിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...