Delhi Rain Update: ഡൽഹിയിൽ കനത്ത മഴ; മഴക്കെടുതിയിൽ 8 മരണം, 88 വർഷത്തിനിടയിലെ ഏറ്റവും വലിയ പെയ്ത്ത്
8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ, ജൂൺ 28ന് ഡൽഹിയിൽ പെയ്തത്. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.
ന്യൂഡൽഹി: ഡൽഹിയിൽ മഴക്കെടുതിയിൽ 8 മരണം റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. 88 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ, ജൂൺ 28ന് ഡൽഹിയിൽ പെയ്തത്.
അതേസമയം ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. സംഭവത്തെ തുടർന്ന് ടെൽമിനൽ-1ൽ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. കാറുകൾക്ക് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വസന്ത് വിഹാറിലെ നിർമ്മാണ സ്ഥലത്ത് മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് പേർ കൂടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ പെയ്ത കനത്ത മഴയ്ക്കിടയിലാണ് സംഭവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.