രാജ്യത്ത് ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം (Omicron Variant) സ്ഥിരീകരിച്ചു. സിംബാബ്വെയിൽ (Zimbabwe) നിന്നെത്തിയ വ്യക്തിക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡൽഹിയിലെ (Delhi) രണ്ടാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ഡോസ് വാക്സിനും എടുത്ത വ്യക്തിക്കാണ് ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ അടുത്തിടെ ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചരിച്ചിരുന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 7 പേർക്കും ​ഗുജറാത്തിൽ 2 പേർക്കും ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 


Also Read: India COVID Update : രാജ്യത്ത് 7,992 പേർക്ക് കൂടി കോവിഡ് രോഗബാധ; 393 മരണങ്ങൾ കൂടി 


നേരത്തെ രാജസ്ഥാനിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇവരെ ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ സാംപിൾ ജെനോം സീക്വൻസിംഗിനായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ചയാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുവതിയുടെ കുടുംബത്തിലെ 17 പേരെയും ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.


Also Read: Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി


അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,992 പേർക്ക് കൂടി കോവിഡ് (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 393 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. 9,265 പേർ രോഗമുക്തി നേടുകയും ചെയ്തു. അതേസമയം രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 93,277 ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.