ന്യുഡൽഹി:  ഈ മാസം 18 മുതൽ ഡൽഹിയിൽ സ്കൂളുകൾ തുറക്കും (Schools Reopen).  10, 12 ക്ലാസുകളാണ് തിങ്കളാഴ്ച തുറക്കുന്നത്.  കൊറോണ മഹാമാരി കാരണം 10 മാസമായി സ്കൂളുകൾ അടഞ്ഞാണ് കിടന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഎസ്ഇ പരീക്ഷ (CBSE Exam) തീയതികൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്.  വിദ്യാർത്ഥികൾ രക്ഷിതാക്കൾ അനുവദിച്ചാൽ മാത്രം സ്കൂളിൽലെത്തിയാൽ മതി.  ഹാജർ നിർബന്ധമല്ലെന്ന് (Attendance Optional) അറിയിച്ച സർക്കാർ സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സൂക്ഷിക്കാനും പറഞ്ഞിട്ടുണ്ട്.  


Also Read: വാക്സിനേഷൻ ഡ്രൈവിന് ശനിയാഴ്ച തുടക്കം; PM Modi ഉദ്ഘാടനം നിർവഹിക്കും


കൂടാതെ വിദ്യാർത്ഥികൾ മുഖാവരണം (Mask) ധരിക്കണം, ശുചിത്വം പാലിക്കണം, സാമൂഹിക അകലവും പാലിക്കണമെന്നും (Social Distancing) നിർദ്ദേശിച്ചിട്ടുണ്ട്.  ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായുള്ള കാര്യങ്ങൾക്കായി സ്കൂൾ തുറക്കാൻ അനുമതി നൽകിക്കൊണ്ട് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു.  പന്ത്രണ്ടിന്റെ പ്രീ ബോർഡ് പരീക്ഷകൾ (Pre-Board) മാർച്ച് മൂന്നിന് തുടങ്ങും ഏപ്രിൽ 15 വരെയാണ് ഉള്ളത്.  


അതുപോലെ പത്താം ക്ലാസുകാരുടെ പ്രീ ബോർഡ് പരീക്ഷ (Pre-Board Exams) ഏപ്രിൽ ഒന്നുമുതൽ 15 വരേയും നടക്കും.  സിബിഎസ്ഇ പരീക്ഷകൾ മെയ് നാലിന് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പരീക്ഷ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.