വാക്സിനേഷൻ ഡ്രൈവിന് ശനിയാഴ്ച തുടക്കം; PM Modi ഉദ്ഘാടനം നിർവഹിക്കും

വെർച്വൽ സമ്മേളനത്തിലൂടെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മരുന്ന് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.    

Written by - Ajitha Kumari | Last Updated : Jan 13, 2021, 06:30 PM IST
  • വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റു നടപടികൾക്കുമായിട്ടുള്ള കോവിന്‍ ആപ്പും ശനിയാഴ്ച ഔദ്യോഗികമായി പ്രധാനമന്ത്രി പുറത്തിറക്കും.
  • ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച രണ്ട് കോവിഡ് പ്രതിരോധ മരുന്നുകള്‍ക്കാണ് നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
  • നാല് പ്രതിരോധ മരുന്നുകള്‍ക്ക് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നേരത്തെ പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.
വാക്സിനേഷൻ ഡ്രൈവിന് ശനിയാഴ്ച തുടക്കം; PM Modi ഉദ്ഘാടനം നിർവഹിക്കും

ന്യുഡല്‍ഹി: വാക്സിനേഷൻ ഡ്രൈവിന് ജനുവരി 16 ശനിയാഴ്ച തുടക്കമാകും.   വെർച്വൽ സമ്മേളനത്തിലൂടെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മരുന്ന് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.  

വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റു നടപടികൾക്കുമായിട്ടുള്ള കോവിന്‍ ആപ്പും ശനിയാഴ്ച ഔദ്യോഗികമായി പ്രധാനമന്ത്രി (PM Modi) പുറത്തിറക്കും.  ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച രണ്ട് കോവിഡ് പ്രതിരോധ മരുന്നുകള്‍ക്കാണ് നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് ഇവ. 

Also Read: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ Social Media യുടെ ഉപയോഗം  

നാല് പ്രതിരോധ മരുന്നുകള്‍ക്ക് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നേരത്തെ  പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.  ജനുവരി 16ന് തുടക്കം കുറിക്കുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടിയോളമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുൻനിര പോരാളികള്‍ക്കുമാണ് വാക്‌സിന്‍ (Covid Vaccine) വിതരണം ചെയ്യുന്നത്. 

രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപന സാധ്യത കൂടിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും പോലീസുകാര്‍ക്കും വിതരണം ചെയ്യാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.  വാക്സിൻ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പ്രധാനമന്ത്രി വിലയിരുത്തിയ ശേഷമാണ് വിതരണത്തിനുള്ള ഒരു തീയതി പ്രഖ്യാപിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News