Delhi Schools reopening: ഡൽഹിയിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും
ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും ആരംഭിക്കും
ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് (Covid) വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും ആരംഭിക്കും.
വിദ്ഗധ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ജനുവരിയില്‍ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും മാർച്ചിൽ വീണ്ടും കൊവിഡ് വ്യാപിച്ചതോടെ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ താൽപര്യമില്ലാത്ത രക്ഷിതാക്കൾക്ക് അവരെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാനുള്ള അവസരവും നൽകണമെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊവിഡ് കേസുകൾ (Covid cases) കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ കടകളും മാളുകളും ഹോട്ടലുകളും മുഴുവൻ സമയം തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...