ആശങ്ക പടർത്തി COVID വീണ്ടും വർധിക്കുന്നു; ഇന്ന് സംസ്ഥാനത്ത് 6293 പേർക്ക് COVID

സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 7 ലക്ഷം കവിഞ്ഞു കോവിഡ് ബാധിച്ച് ഇന്ന് 29 പേർ മരിച്ചു നിലവിൽ ചികിത്സയിലുള്ളത്  60,396 പേർ ഇന്ന് 4749 പേർ രോ​ഗമുക്തരായി

Written by - Zee Malayalam News Desk | Last Updated : Dec 19, 2020, 08:18 PM IST
  • സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 7 ലക്ഷം കവിഞ്ഞു
  • കോവിഡ് ബാധിച്ച് ഇന്ന് 29 പേർ മരിച്ചു
  • നിലവിൽ ചികിത്സയിലുള്ളത് 60,396 പേർ
  • ഇന്ന് 4749 പേർ രോ​ഗമുക്തരായി
ആശങ്ക പടർത്തി COVID വീണ്ടും വർധിക്കുന്നു; ഇന്ന് സംസ്ഥാനത്ത് 6293 പേർക്ക് COVID

തിരുവനന്തപുരം: സംസ്ഥാന ആശങ്ക പടർത്തി വീണ്ടും COVID 19 ബാധ വർധിക്കുന്നു. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ അധികമായി വീണ്ടുമെത്തി. ഇന്ന് 10.49താണ് ടെസ്റ്റ് പോസ്റ്റീവ് നിരക്ക്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മറ്റൊരു കോവിഡ് തരം​ഗമുണ്ടാകുമെന്ന് നേരത്തെ ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം 6,000 പിന്നിട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കഴിഞ്ഞു. ഇന്ന് 29 മരണങ്ങൾ കോവിഡ് മൂലമുണ്ടായിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലകൾ തിരിച്ചുള്ള കണക്കുകൾ- എറണാകുളം-826, കോഴിക്കോട്-777 മലപ്പുറം-657, തൃശൂർ- 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട്-390, പത്തനംതിട്ട-375, തിരുവനന്തപുരം 363, കണ്ണൂർ-268, ഇടുക്കി-171, കാസർകോട്-119. കഴിഞ്ഞ 24 മണിക്കൂറിൽ 59,995 പേരുടെ സ്രവങ്ങളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസ്റ്റീവ് (Test Positivity) നിരക്ക് വീണ്ടും 10 ശതമാനത്തിന്റെ മുകളിലെത്തി. 

ALSO READ: കോവിഡിൽ കോടീശ്വരനായി ഇന്ത്യ

49ത് ആരോ​ഗ്യ പ്രവർത്തകർക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് (COVID 19) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 593 പേരുടെ രോ​ഗമുറവിടം വ്യക്തമല്ല. 5578 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗ ബാധ. രോ​ഗം ബാധിച്ച 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ​കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ രോ​ഗ ഭേദമായി. ഇതോടെ നിലവിലെ രോ​ഗബാധിതരുടെ എണ്ണം 60,396 പേരാണ്. 

ഇന്ത്യയിൽ ദിനംപ്രതി ഏറ്റവും കൂടതൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കേരളത്തിലാണ് (Kerala COVID 19). 6000ത്തിൽ അധികം രോ​ഗികൾ ദിവസും കേരളത്തിൽ ഉണ്ടാകുമ്പോൾ തൊട്ടു പിന്നാലെയുള്ള മഹാരാഷ്ട്രയിലും വെസ്റ്റ് ബം​ഗാളിലും 3000ത്തിൽ താഴെയാണ്. അതായത് കേരളത്തിൽ എല്ലാ ദിവസം ഉണ്ടാകുന്ന കോവിഡ് രോ​ഗികളുടെ എണ്ണത്തിന്റെ പകുതിയിലും താഴെ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളിൽ രോഗം രേഖപ്പെടുത്തുന്നത്.

ALSO READ: COVID update: കോവിഡ്‌ ബാധയില്‍ കേരളം മുന്നോട്ടു തന്നെ; 5,456 പേര്‍ക്കുകൂടി കൊറോണ

സംസ്ഥാനത്ത് ഇന്ന് 29 കോവിഡ് മരണങ്ങൾ (COVID Death) റിപ്പോട്ട് ചെയ്തു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അഷ്റഫ് (62), വർക്കല സ്വദേശി അബ്ദുൾ മജീദ് (80), വെമ്പായം സ്വദേശിനി ലീല (65), കാട്ടാക്കട സ്വദേശി സ്മിതാമ്മ (75), കൊല്ലം മടന്നട സ്വദേശിനി എ.കെ. സുമതി (88), പത്തനംതിട്ട കോന്നി സ്വദേശി ചെല്ലപ്പൻ ആചാരി (86), ആലപ്പുഴ കൊറ്റൻകുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂർ സ്വദേശി രവി (64), ചേർത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയൽ (90), മുതുകുളം സ്വദേശി ഗംഗാധരൻ നായർ (73), കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ലൈലാമ്മ (41), ആനിക്കാട് സ്വദേശി രാമചന്ദ്രൻ നായർ (70), എറണാകുളം നേരിയമംഗലം സ്വദേശി ബാലകൃഷ്ണൻ (80), മുളംതുരുത്തി സ്വദേശി പി.എൻ. ജോഷി (55), പാലക്കാട് ദൈര സ്വദേശി സ്ട്രീറ്റ് സ്വദേശി ദാവൂദ് ഖാൻ (74), പുതുപരിയാരം സ്വദേശിനി സൈനബ (60), പുതുനഗരം സ്വദേശിനി റമീസ (60), കുഴൽമന്ദം സ്വദേശി പരമേശ്വരൻ (75), വല്ലാപുഴ സ്വദേശിനി ആമിന (85), കൊല്ലങ്കോട് സ്വദേശി മാധവൻ (45), കോഴിക്കോട് ആർട്സ് കോളേജ് സ്വദേശിനി അമിനാബി (75), വടകര സ്വദേശി ബാലൻ (80), വയനാട് പൂത്താടി സ്വദേശി കെ.പി. വാസുദേവൻ (70), കണ്ണൂർ തലശേരി സ്വദേശി അബൂബക്കർ (65), പാനൂർ സ്വദേശി ഷമീം (35), ചേളേരി സ്വദേശി സി.വി. ഇബ്രാഹീം (75), അഴീക്കോട് സ്വദേശിനി സാഹിറ (60) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2786 ആയി. 

ALSO READ: COVID update: രോഗവ്യാപനം തീവ്രം, സംസ്ഥാനത്ത് 6,185 പേര്‍ക്കുകൂടി കൊറോണ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,910 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,76,377 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 13,533 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1474 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ സംസ്ഥാനത്ത് 4 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂർ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനൽ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News